---
title: "ക്രിസ്മസ് പുതുവത്സര ബമ്പർ കണ്ണൂരിൽ വിറ്റ ടിക്കറ്റിന് ; ഭാഗ്യവാൻ ഇരിട്ടി സ്വദേശിയൊ..?"
english_title: "Christmas and New Year bumper ticket sold in Kannur; Is the lucky winner a native of Iritty?"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/268191/christmas-new-year-bumper-ticket-sold-in-kannur"
published_at: "2025-02-05T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a33b4b0748a_Untitled-9_copy.jpg"
keywords: []
---

# ക്രിസ്മസ് പുതുവത്സര ബമ്പർ കണ്ണൂരിൽ വിറ്റ ടിക്കറ്റിന് ; ഭാഗ്യവാൻ ഇരിട്ടി സ്വദേശിയൊ..?

> **Lead Summary:**  സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്- നവവത്സര ബമ്പർ ഭാഗ്യക്കുറി (ബിആർ 102) നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത് XD 387132 എന്ന ടിക്കറ്റിന്.

## Article Content

 സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്- നവവത്സര ബമ്പർ ഭാഗ്യക്കുറി (ബിആർ 102) നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത് XD 387132 എന്ന ടിക്കറ്റിന്.

കണ്ണൂരിലാണ് ഈ ടിക്കറ്റ് വിറ്റത്. ചക്കരക്കല്ലിലെ മുത്തു ഏജൻസിയുടെ ഇരിട്ടി ബ്രാഞ്ചിലാണ് ടിക്കറ്റ് വിറ്റത്. ഇരിട്ടി സ്വദേശിയാണ് ഭാഗ്യവാനെന്ന സംശയവുമുയരുന്നുണ്ട്. എന്നാൽ ഉറപ്പിച്ചിട്ടില്ല.

ഉച്ചയ്ക്ക് രണ്ടിന് ഗോർഗി ഭവനിലായിരുന്നു നറുക്കെടുപ്പ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേർക്കും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. രണ്ട് ലക്ഷമാണ് അഞ്ചാം സമ്മാനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/268191/christmas-new-year-bumper-ticket-sold-in-kannur)