---
title: "മട്ടന്നൂർ ഇരിക്കൂറിൽ എ.ടി.എം തകർത്ത് കവർച്ചാ ശ്രമം ; ഡൽഹിയിൽ അപായസൂചന, മിനിറ്റുകൾക്കകം പൊലീസെത്തിയപ്പോഴേക്കും പ്രതി ഓടി  രക്ഷപ്പെട്ടു"
english_title: "Attempted robbery by breaking into ATM in Mattanur Irikkur; Warning in Delhi, accused fled by the time police arrived within minutes"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/268057/attempted-robbery-by-breaking-into-atm-in-mattanur-irikkur-warning-in-delhi-accused-fled-by-the-time-police-arrived-within-minutes"
published_at: "2025-02-05T06:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a2bd39bf14c_Untitled-4_copy.jpg"
keywords: []
---

# മട്ടന്നൂർ ഇരിക്കൂറിൽ എ.ടി.എം തകർത്ത് കവർച്ചാ ശ്രമം ; ഡൽഹിയിൽ അപായസൂചന, മിനിറ്റുകൾക്കകം പൊലീസെത്തിയപ്പോഴേക്കും പ്രതി ഓടി  രക്ഷപ്പെട്ടു

> **Lead Summary:** മട്ടന്നൂർ: ഇരിക്കൂർ ടൗൺ മധ്യത്തിലെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം. ഇരിക്കൂർ പോലീസ് സ്റ്റേഷനും, ബസ്സ്റ്റാൻ്റിനും ഇടയിലുള്ള സ്ഥലത്ത് സ്ഥാപിച്ച കാനറ ബാങ്കിൻ്റെ എ.ടി.എം കൗണ്ടറിലാണ് പുലർച്ചെ 2.30 ഓടെ കവർച്ചാശ്രമം നടന്നത്.

## Article Content

മട്ടന്നൂർ: ഇരിക്കൂർ ടൗൺ മധ്യത്തിലെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം. ഇരിക്കൂർ പോലീസ് സ്റ്റേഷനും, ബസ്സ്റ്റാൻ്റിനും ഇടയിലുള്ള സ്ഥലത്ത് സ്ഥാപിച്ച കാനറ ബാങ്കിൻ്റെ എ.ടി.എം കൗണ്ടറിലാണ് പുലർച്ചെ 2.30 ഓടെ കവർച്ചാശ്രമം നടന്നത്.

എ.ടി.എം കുത്തിത്തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ ബാങ്കിന്റെ ഡൽഹി ഓഫീസിൽ അപായ സൂചന ലഭിച്ചു. അവിടെ നിന്ന് ഉടൻ പോലീസിൽ വിവരമറിയിച്ചു. പേരാവൂർ ഡിവൈ.എസ്.പികെ.വി. പ്രമോദൻ്റെ നിർദേശപ്രകാരം ഇരിക്കൂർ എസ്.ഐ. ഷിബു എഫ് പോളിന്റെ നേതൃത്വത്തിൽ പോലീസ് കുതിച്ചെത്തുമ്പോഴേക്കും കവർച്ചക്കാരൻ ഓടിരക്ഷപ്പെട്ടു.

കൗണ്ടറിന് സമീപത്ത് കാണപ്പെട്ട ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിൻ്റെ ആർ.സി ഉടമ കമ്പിൽ സ്വദേശിയാണ്. എന്നാൽ ഇയാൾ വർഷങ്ങൾക്ക് മുമ്പ് വിൽപ്പന നടത്തിയതാണത്രെ ബൈക്ക്.

മുഖംമൂടിധരിച്ച ആളാണ് കവർച്ചയ്ക്കെത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളുടെ ദൃശ്യം പോലീസിന് ലഭിച്ചു. എ.ടി.എമ്മുമായി ബന്ധപ്പെട്ട് മൂന്ന് സി.സി.ടി.വി ക്യാമറകളിൽ രണ്ടെണ്ണം ഇല കൾ കൊണ്ട് മറച്ചുവെക്കുകയും, ഒരെണ്ണം തിരിച്ചുവെക്കു കയും ചെയ്ത നിലയിലാണ്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ബൈക്ക് കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/268057/attempted-robbery-by-breaking-into-atm-in-mattanur-irikkur-warning-in-delhi-accused-fled-by-the-time-police-arrived-within-minutes)