---
title: "എഞ്ചിനീയറിംഗ് കോളേജ് ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിനി ഉൾപ്പെടെ രണ്ട് യുവതികൾക്ക് പരിക്ക്"
english_title: "Two young women, including a Kannur native, injured after falling from the Engineering College Ladies Hostel building"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/268033/two-young-women-including-a-kannur-native-injured-after-falling-from-the-engineering-college-ladies-hostel-building"
published_at: "2025-02-04T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a24241ce29a_67a23f912b264_fdfdre.jpg"
keywords: []
---

# എഞ്ചിനീയറിംഗ് കോളേജ് ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിനി ഉൾപ്പെടെ രണ്ട് യുവതികൾക്ക് പരിക്ക്

> **Lead Summary:** കണ്ണൂർ :ചാത്തന്നൂരിൽ എഞ്ചിനീയറിംഗ് കോളേജ് ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്. ഹോസ്റ്റലിൽ താമസിക്കുന്ന തൃശൂർ സ്വദേശിനി മനീഷ കണ്ണൂർ സ്വദേശിനി സ്വാതി സത്യൻ എന്നിവർക്കാണ് പരിക്കേറ്റത്.

## Article Content

കണ്ണൂർ :ചാത്തന്നൂരിൽ എഞ്ചിനീയറിംഗ് കോളേജ് ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്. ഹോസ്റ്റലിൽ താമസിക്കുന്ന തൃശൂർ സ്വദേശിനി മനീഷ കണ്ണൂർ സ്വദേശിനി സ്വാതി സത്യൻ എന്നിവർക്കാണ് പരിക്കേറ്റത്.

ചാത്തന്നൂർ എം.ഇ.എസ് കോളേജ് ഹോസ്റ്റൽ മൂന്നാമത്തെ നിലയിൽ ഡ്രൈനേജ് ടാങ്കിന്റെ സ്ലാബു പൊട്ടി ഒരു യുവതി ടാങ്കിന്റ ഉള്ളിൽ വീഴുകയും രണ്ടാമത്തെ യുവതി താഴെ പതിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് എത്തിയ പരവൂർ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റ് സംഘം പരിക്കേറ്റ യുവതികളെ ആശുപത്രിയിൽ എത്തിച്ചു.

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നൗഷാദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ അംജിത്, ശ്യാം, ധനേഷ്, ജിജു ഷൈജു പുത്രൻ എന്നിവർ രക്ഷ പ്രവർത്തനത്തിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/268033/two-young-women-including-a-kannur-native-injured-after-falling-from-the-engineering-college-ladies-hostel-building)