---
title: "വടകരയിൽ  വീടിനു തീപിടിച്ചു; ആയിരത്തിലേറെ തേങ്ങ കത്തിനശിച്ചു"
english_title: "House catches fire in Vadakara; over a thousand coconuts burnt"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/268032/house-catches-fire-in-vadakara-over-a-thousand-coconuts-burnt"
published_at: "2025-02-04T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a2420137f9d_67a236dadc72f_fire.jpg"
keywords: []
---

# വടകരയിൽ  വീടിനു തീപിടിച്ചു; ആയിരത്തിലേറെ തേങ്ങ കത്തിനശിച്ചു

> **Lead Summary:** വടകര :ഒഞ്ചിയം പഞ്ചായത്ത് നാലാം വാർഡിൽ വീടിനു തീപിടിച്ചു. മഠത്തിൽ ശശിധരന്റെ വീടിന്റെ അടുക്കളയുടെ മുകളിലാണ് അഗ്നിബാധ. ഇവിടെ സൂക്ഷിച്ച ആയിരത്തിലേറെ തേങ്ങയും വിറകും കത്തിനശിച്ചു.

## Article Content

വടകര :ഒഞ്ചിയം പഞ്ചായത്ത് നാലാം വാർഡിൽ വീടിനു തീപിടിച്ചു. മഠത്തിൽ ശശിധരന്റെ വീടിന്റെ അടുക്കളയുടെ മുകളിലാണ് അഗ്നിബാധ. ഇവിടെ സൂക്ഷിച്ച ആയിരത്തിലേറെ തേങ്ങയും വിറകും കത്തിനശിച്ചു.

ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. വടകര അഗ്‌നിരക്ഷാനിലയത്തിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് രണ്ട് മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്. വീടിന്റെ മറ്റുഭാഗത്തേക്ക് തീ പടർന്നില്ല.

സ്റ്റേഷൻ ഓഫീസർ പി.ഒ.വർഗീസിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റെസ്‌ക്യു ഓഫീസർ ഒ.അനീഷ്, ഫയർ ഓഫീസർമാരായ കെ.പി.ബിജു, എം.എം.റിജീഷ് കുമാർ, വി.കെ.ബിനീഷ്, പി.കെ.ജയ്‌സൽ, ഐ.ബിനീഷ്, മനോജ്.കെ.കെ, ലികേഷ്.വി, അർജുൻ.സി.കെ, ഹരിഹരൻ.സി, ഫസലുള്ള കെ. എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/268032/house-catches-fire-in-vadakara-over-a-thousand-coconuts-burnt)