---
title: "പ്രവാസികൾ ഭൂമി വിൽക്കേണ്ടി വരുമ്പോൾ സർക്കാരിലേക്ക് നികുതി  അടയ്ക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തണം ;  ഷാഫി പറമ്പിൽ എം പി  കേന്ദ്ര ധനകാര്യ മന്ത്രിക്ക് നിവേദനം നൽകി"
english_title: "The situation where expatriates have to pay taxes to the government when they have to sell land should be changed; Shafi Parambil MP submitted a memorandum to the Union Finance Minister"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/268009/the-situation-where-expatriates-have-to-pay-taxes-to-the-government-when-they-have-to-sell-land-should-be-changed-shafi-parambil-mp-submitted-a-memorandum-to-the-union-finance-minister"
published_at: "2025-02-04T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a2296fdd500_Untitled-2_copy.jpg"
keywords: []
---

# പ്രവാസികൾ ഭൂമി വിൽക്കേണ്ടി വരുമ്പോൾ സർക്കാരിലേക്ക് നികുതി  അടയ്ക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തണം ;  ഷാഫി പറമ്പിൽ എം പി  കേന്ദ്ര ധനകാര്യ മന്ത്രിക്ക് നിവേദനം നൽകി

> **Lead Summary:** നാട്ടിൽ ഭൂമി വിൽക്കേണ്ടി വരുന്ന പ്രവാസി ഇന്ത്യക്കാർ സർക്കാരിലേക്ക് കൂടുതൽ നികുതി അടയ്ക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതരാമനെ നേരിൽ കണ്ട് ഷാഫി പറമ്പിൽ എം. പി

## Article Content

നാട്ടിൽ ഭൂമി വിൽക്കേണ്ടി വരുന്ന പ്രവാസി ഇന്ത്യക്കാർ സർക്കാരിലേക്ക് കൂടുതൽ നികുതി അടയ്ക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതരാമനെ നേരിൽ കണ്ട് ഷാഫി പറമ്പിൽ എം. പി

അഭ്യർത്ഥിച്ചു.നികുതി സുചിക ആനുകൂല്യങ്ങൾക്ക്(ടാക്സ് ഇൻഡക്സേഷൻ ബെനിഫിറ്റ് )അർഹരായവരെ പറ്റി പറയുന്നിടത്ത് പൗരന്മാർ എന്നതിന്റെ പകരം സ്ഥിരതാമസക്കാർ എന്നുപയോഗിച്ചതിന്റെ പേരിലാണ് ഈ വിവേചനം നിലനിൽക്കുന്നതെന്ന് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

നിരവധി സംഘടനകളും വ്യക്തികളുമെല്ലാം ഈ പ്രശ്നം നേരിട്ടും അല്ലാതെയും ചൂണ്ടി കാണിച്ചിരുന്നതായും എം. പി പറഞ്ഞു. വിഷയത്തിൽ ഫോളോഅപ്പ്‌ നടത്തും.ചക്കിട്ടപ്പാറ പഞ്ചായത്തിലെ യൂണിയൻ ബാങ്കിൻ്റെ ബ്രാഞ്ച് പൂഴിത്തോടിൽ നിന്ന് മാറ്റിയാൽ ആ പ്രദേശത്തെ ജനങ്ങൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ബാങ്കിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടും മന്ത്രിക്ക് നിവേദനം നൽകി.

എ ഐ രാജ്യത്ത് ഒരുപാട് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു.

അതേ സമയം എ ഐ ഉൾപ്പടെയുള്ള കാരണങ്ങളാൽ തൊഴില് നഷ്ടപ്പെടുന്നവർക്ക് കമ്പനികൾ നൽകുന്ന വേർപിരിയൽ നികുതി തുക (സെവറൻസ് പെയ് ടാക്സ് ) മുക്തമാക്കേണ്ടതിന്റെ ആവശ്യകതയും എംപി മന്ത്രിയെ ബോധ്യപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/268009/the-situation-where-expatriates-have-to-pay-taxes-to-the-government-when-they-have-to-sell-land-should-be-changed-shafi-parambil-mp-submitted-a-memorandum-to-the-union-finance-minister)