---
title: "ക്രിസ്മസ് - പുതുവത്സര 'ഭാഗ്യവാനെ' നാളെയറിയാം ; വീണ്ടും 'അലഭ്യലഭ്യശ്രീ' യോഗമാകുമോയെന്നാശങ്കയിൽ മലയാളികൾ"
english_title: "Christmas and New Year's 'lucky' will be known tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/268000/christmas-and-new-years-lucky-will-be-known-tomorrow"
published_at: "2025-02-04T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a22372e2a18_Untitled-1_copy.jpg"
keywords: []
---

# ക്രിസ്മസ് - പുതുവത്സര 'ഭാഗ്യവാനെ' നാളെയറിയാം ; വീണ്ടും 'അലഭ്യലഭ്യശ്രീ' യോഗമാകുമോയെന്നാശങ്കയിൽ മലയാളികൾ

> **Lead Summary:** **പാനൂർ :(www.panoornews.in**) സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് - പുതുവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിനാണ് നറുക്കെടുപ്പ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേർക്കും നൽ കുന്നുണ്ട്.

## Article Content

**പാനൂർ :(www.panoornews.in**) സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് - പുതുവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിനാണ് നറുക്കെടുപ്പ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേർക്കും നൽ കുന്നുണ്ട്.

ആകെ 50,000,00 ടിക്കറ്റുകൾ വിൽപ്പനയ്ക്കെത്തിയതിൽ ഉച്ചക്ക് ഒരുമണിവരെ 45,34,650 ടിക്കറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. നറുക്കെടുപ്പ് സമയത്തോടടു തോറും ടിക്കറ്റു വിൽപ്പനക്ക് വേഗം വർധിച്ചിട്ടുണ്ട്. 8,87,140 ടിക്കറ്റുകൾ വിറ്റഴിച്ച് പാലക്കാട് ജില്ല ഒന്നാമതും, 5,37,300 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരം രണ്ടാമതും 4,97,320 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ല നിലവിൽ മൂന്നാം സ്ഥാനത്തുമാണ്.

മറ്റു ജില്ലകളിലും ടിക്കറ്റു വിൽപ്പന ഗണ്യമായി വർധിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയി വന്ന 3,05,000 ടിക്കറ്റുകളും വിറ്റുതീർന്നു. 400 രൂപയാണ് ടിക്കറ്റിന്റെ വില. നിരവധി അന്യസംസ്ഥാനക്കാരും കേരള ലോട്ടറിയിൽ വിശ്വാസമർപ്പിച്ചതോടെ ഇക്കുറിയും 'അലഭ്യലഭ്യശ്രീ' യോഗമാകുമൊ എന്നാശങ്കയിലാണ് മലയാളികൾ. കണ്ണൂരിൽ മനോജിന്റെ ഉടമസ്ഥതയിലുള്ള കാവേരിയാണ് ഏറ്റവും അധികം ടിക്കറ്റ് വിൽപ്പന നടത്തിയത്. രണ്ടാം സ്ഥാനം ഉമേഷിൻ്റെ ന്യൂ ലക്കിക്കാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/268000/christmas-and-new-years-lucky-will-be-known-tomorrow)