---
title: "പന്ന്യന്നൂർ പഞ്ചായത്തിൽ മൂന്നാം വാർഡിൽ 'സി.കെ'യുടെ പിൻഗാമിയാകാൻ ശരണ്യ ; മത്സരിക്കാൻ യുഡിഎഫും, എൻഡിഎയും"
english_title: "Sharanya to succeed 'CK' in third ward of Pannyannur panchayat; UDF, NDA to contest"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/267920/sharanya-to-succeed-ck-in-third-ward-of-pannyannur-panchayat-udf-nda-to-contest"
published_at: "2025-02-04T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a1d8aac6f67_bhbhbh.jpg"
keywords: []
---

# പന്ന്യന്നൂർ പഞ്ചായത്തിൽ മൂന്നാം വാർഡിൽ 'സി.കെ'യുടെ പിൻഗാമിയാകാൻ ശരണ്യ ; മത്സരിക്കാൻ യുഡിഎഫും, എൻഡിഎയും

> **Lead Summary:** പന്ന്യന്നൂർ:അന്തരിച്ച മുൻ പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ പ്രതിനിധീകരിച്ച താഴെ ചമ്പാട് പ്രദേശം ഉൾക്കൊള്ളുന്ന മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിന് സജ്ജമായി. ശരണ്യ സുരേന്ദ്രനാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

## Article Content

പന്ന്യന്നൂർ:അന്തരിച്ച മുൻ പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ പ്രതിനിധീകരിച്ച താഴെ ചമ്പാട് പ്രദേശം ഉൾക്കൊള്ളുന്ന മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിന് സജ്ജമായി. ശരണ്യ സുരേന്ദ്രനാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

ശരണ്യ വ്യാഴാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വ്യാഴാഴ്ച രാവിലെ താഴെ ചമ്പാട് നിന്നും പ്രകടനമായെത്തിയാണ് പത്രിക സമർപ്പിക്കുക. യുഡിഎഫും, എൻ ഡി എയും മത്സര രംഗത്തുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം ലീഗിലെ റഹീം ചമ്പാടാണ് സ്ഥാനാർത്ഥിയാകുക എന്ന സൂചനകളാണ് ലഭിക്കുന്നത്.

എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. എൻഡിഎയും മത്സരത്തിനുണ്ടാകുമെന്ന് വ്യക്തമാക്കിയെങ്കിലും സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/267920/sharanya-to-succeed-ck-in-third-ward-of-pannyannur-panchayat-udf-nda-to-contest)