---
title: "പതിനായിരം കോഴി, പത്തായിരം കിലോ അരി, 400 അടുപ്പ് ;   ചരിത്രം  കുറിക്കാൻ പൂക്കോയ തങ്ങൾ ഹോസ്പേസ് ബിരിയാണി ചാലഞ്ച് നാളെ പാനൂരിൽ"
english_title: "Ten thousand chickens, ten thousand kilos of rice, 400 stoves; Pookoya Thangal Hospice Biryani Challenge to make history tomorrow in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/267798/ten-thousand-chickens-ten-thousand-kilos-of-rice-400-stoves-pookoya-thangal-hospice-biryani-challenge-to-make-history-tomorrow-in-panur"
published_at: "2025-02-03T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a0e81e529cf_vxx.jpg"
keywords: []
---

# പതിനായിരം കോഴി, പത്തായിരം കിലോ അരി, 400 അടുപ്പ് ;   ചരിത്രം  കുറിക്കാൻ പൂക്കോയ തങ്ങൾ ഹോസ്പേസ് ബിരിയാണി ചാലഞ്ച് നാളെ പാനൂരിൽ

> **Lead Summary:** പാനൂർ :കല്ലിക്കണ്ടി മണി മുട്ടിക്കുന്നിൽ പതിനൊന്ന് ഏക്കർ സ്ഥലത്ത് ഒരുങ്ങുന്ന പാക്കഞ്ഞി കുഞ്ഞബ്ദുല്ല ഹാജി മെമ്മോറിയിൽ സ്റ്റിംസ് വില്ലേജിൻ്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ഫണ്ട് സമാഹരണം ലക്ഷ്യമാക്കിയാണ് ബിരിയാണി ചലഞ്ച് നടക്കുന്നത്.

## Article Content

പാനൂർ :കല്ലിക്കണ്ടി മണി മുട്ടിക്കുന്നിൽ പതിനൊന്ന് ഏക്കർ സ്ഥലത്ത് ഒരുങ്ങുന്ന പാക്കഞ്ഞി കുഞ്ഞബ്ദുല്ല ഹാജി മെമ്മോറിയിൽ സ്റ്റിംസ് വില്ലേജിൻ്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ഫണ്ട് സമാഹരണം ലക്ഷ്യമാക്കിയാണ് ബിരിയാണി ചലഞ്ച് നടക്കുന്നത്.

ഒരു ലക്ഷം ബിരിയാണിയാണ് രാവിലെ മുതൽ ഓഡർ പ്രകാരം എത്തുക. വനിതാ ലീഗ് കൂത്ത്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയാണ് ബിരിയാണ് ചലഞ്ചിന് ചുക്കാൻ പിടിക്കുന്നത്. പുലർച്ചെ 4 മണിയോടെ പാചകം പൂർത്തിയാകും.7 മുതൽ തുടങ്ങുന്ന വിതരണം 12 മണിയോടെ വിതരണം പൂർത്തിയാകും. നെച്ചിക്കാട്ടിൽ ഗ്രൗണ്ടിലാണ് ബിരിയാണി പാചകം ചെയ്യുന്നത്.

സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡണ്ടും, സ്റ്റിംസ് ചെയർമാനുമായ പൊട്ടങ്കണ്ടി അബ്ദു‌ല്ല, മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് പി.പി.എ.സലാം, ജന.സെക്രട്ടറി പി.കെ.ഷാഹുൽ ഹമീദ്, ജില്ലാ ലീഗ് സെക്രട്ടറി ടി.പി.മുസ്തഫ, മുൻ പാനൂർ നഗരസഭചെയർമാനും സ്റ്റിംസ് സെക്രട്ടറിയുമായ വി.നാസർ മാസ്റ്റർ, പി.ടി.എച്ച്. സ്റ്റേറ്റ് കോർഡിനേറ്റർ ഡോ.എം.എ.അമീറലി, എം ടി കെ സുലൈഖ, നസീമ ചാമാളിയിൽ, സാജിദ ഇസ്ഹാഖ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/267798/ten-thousand-chickens-ten-thousand-kilos-of-rice-400-stoves-pookoya-thangal-hospice-biryani-challenge-to-make-history-tomorrow-in-panur)