---
title: "കടവത്തൂരിൽ പച്ച പുല്ല് തിന്ന പശുവും, കിടാവും അവശനിലയിലായി ചത്തു, തോരാ കണ്ണീരുമായി ഫയാസ് ;  ഭക്ഷ്യവിഷബാധയേറ്റതാവാമെന്ന്  പ്രാഥമിക നിഗമനം."
english_title: "A cow and calf that ate green grass in Kadavathur died in a debilitating condition,initial conclusion is that they may have suffered from food poisoning."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/267778/a-cow-and-calf-that-ate-green-grass-in-kadavathur-died-in-a-debilitating-conditioninitial-conclusion-is-that-they-may-have-suffered-from-food-poisoning"
published_at: "2025-02-03T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a0d1b5dce97_Untitled-1_copy.jpg"
keywords: []
---

# കടവത്തൂരിൽ പച്ച പുല്ല് തിന്ന പശുവും, കിടാവും അവശനിലയിലായി ചത്തു, തോരാ കണ്ണീരുമായി ഫയാസ് ;  ഭക്ഷ്യവിഷബാധയേറ്റതാവാമെന്ന്  പ്രാഥമിക നിഗമനം.

> **Lead Summary:** ** കടവത്തൂർ : **കടവത്തൂരിൽ പച്ച പുല്ല് തിന്ന പശുവും, കിടാവും അവശനിലയിലായി ചത്തു, ക്ഷീര കര്‍ഷകനായ കടവത്തൂർ ഹുദാ മസ്ജിദിന് സമീപം ഞോലയില്‍ കുനിയില്‍ ഫയാസിൻ്റെതായിരുന്നു പശുക്കൾ.

## Article Content

** കടവത്തൂർ : **കടവത്തൂരിൽ പച്ച പുല്ല് തിന്ന പശുവും, കിടാവും അവശനിലയിലായി ചത്തു, ക്ഷീര കര്‍ഷകനായ കടവത്തൂർ ഹുദാ മസ്ജിദിന് സമീപം ഞോലയില്‍ കുനിയില്‍ ഫയാസിൻ്റെതായിരുന്നു പശുക്കൾ.

കടവത്തൂർ മേഖലയിലെ അറിയപ്പെടുന്ന ക്ഷീര കർഷകനാണ് ഫയാസ്.ഫയാസിന്റെ അഞ്ചു പശുക്കളില്‍ കറവപശുവും, കിടാവുമാണ് തിങ്കളാഴ്ച രാവിലെയും ഉച്ചയ്ക്കുമായി ചത്തത്.

റിട്ട. സീനിയര്‍ വെറ്റിനറി സര്‍ജന്‍ രവി പ്രസാദ് സാമ്പിള്‍ എടുത്ത് കണ്ണൂര്‍ വെറ്റിനറി ലാബിലേക്ക് പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. പച്ചപ്പുല്ലില്‍ നിന്നും ഏറ്റ ഭക്ഷ്യവിഷബാധയാവാം മരണകാരണമെന്ന് ഡോക്ടര്‍ പറഞ്ഞു.

തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സക്കീന തെക്കയില്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇസ്മയില്‍ കൊയമ്പ്രത്ത് , വാര്‍ഡ് അംഗങ്ങളായ നെല്ലൂര്‍ ഇസ്മയില്‍ മാസ്റ്റര്‍, വി കെ തങ്കമണി, സി കെ സുലൈഖ വിവിധ കക്ഷിരാഷ്ട്രീയ പ്രതിനിധികളായ എ കെ സുരേഷ്, ഇ കെ പവിത്രന്‍ എന്നിവർ ഫയാസിൻ്റെ വീട്ടിലെത്തി. ക്ഷീര കർഷകനായ ഫയാസിനൊപ്പം നിൽക്കുമെന്നും എല്ലാ സഹായങ്ങളും ചെയ്തു നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് സക്കീന തെക്കയില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/267778/a-cow-and-calf-that-ate-green-grass-in-kadavathur-died-in-a-debilitating-conditioninitial-conclusion-is-that-they-may-have-suffered-from-food-poisoning)