---
title: "കടവത്തൂർ സ്വദേശിയായ  യുവാവ്  വടകരയിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ ;  ട്രെയിനിൽ നിന്ന് വീണതെന്ന് പ്രാഥമിക നിഗമനം"
english_title: "A youth from Kadavathur was found dead on the railway tracks in Vadakara; initial suspicion is that he fell from the train."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/267663/a-youth-from-kadavathur-was-found-dead-on-the-railway-tracks-in-vadakara-initial-suspicion-is-that-he-fell-from-the-train"
published_at: "2025-02-03T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a064f365a01_Untitled-1_copy.jpg"
keywords: []
---

# കടവത്തൂർ സ്വദേശിയായ  യുവാവ്  വടകരയിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ ;  ട്രെയിനിൽ നിന്ന് വീണതെന്ന് പ്രാഥമിക നിഗമനം

> **Lead Summary:** കടവത്തൂർ :വടകരയിൽ റെയില്‍വെ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വടകര കരിമ്പനപ്പാലത്ത് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

കടവത്തൂർ :വടകരയിൽ റെയില്‍വെ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വടകര കരിമ്പനപ്പാലത്ത് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

കടവത്തൂരിലെ ഓലച്ചിയിൽ ചെറുകുന്നുമ്മൽ അമേഖ് (23) ആണ് മരിച്ചത്. ട്രെയിനിൽ നിന്ന് വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. യുവാവിന്‍റെ പോക്കറ്റിൽ നിന്ന് ട്രെയിൻ ടിക്കറ്റ് കണ്ടെടുത്തു.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. റെയില്‍വെ പൊലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/267663/a-youth-from-kadavathur-was-found-dead-on-the-railway-tracks-in-vadakara-initial-suspicion-is-that-he-fell-from-the-train)