---
title: "പുറം ജോലിക്കെത്തിയവരെന്ന വ്യാജേന കഞ്ചാവ്  വിൽപ്പന ; പാനൂരിൽ പിടിയിലായ ഇതര സംസ്ഥാന തൊഴിലാളികൾ സമ്പാദിക്കുന്നത് ലക്ഷങ്ങൾ"
english_title: "Selling ganja under the pretext of being migrant workers; Interstate workers caught in Panur earn lakhs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/267551/selling-ganja-under-the-pretext-of-being-migrant-workers-interstate-workers-caught-in-panur-earn-lakhs"
published_at: "2025-02-02T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679f89acd3217_Untitled-4_copy.jpg"
keywords: []
---

# പുറം ജോലിക്കെത്തിയവരെന്ന വ്യാജേന കഞ്ചാവ്  വിൽപ്പന ; പാനൂരിൽ പിടിയിലായ ഇതര സംസ്ഥാന തൊഴിലാളികൾ സമ്പാദിക്കുന്നത് ലക്ഷങ്ങൾ

> **Lead Summary:** പാനൂർ: പാനൂർ, പാറാട്, കണ്ണങ്കോട് മേഖലയിൽ ഇതര സംസ്ഥാന തൊഴിലാളികളിൽ ലഹരി ഉപയോഗം കൂടുന്നു എന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി പ്രതികൾ എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു.

## Article Content

പാനൂർ: പാനൂർ, പാറാട്, കണ്ണങ്കോട് മേഖലയിൽ ഇതര സംസ്ഥാന തൊഴിലാളികളിൽ ലഹരി ഉപയോഗം കൂടുന്നു എന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി പ്രതികൾ എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു.

എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡിനാണ് ഇത് സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചത്.

കാട് വൃത്തിയാക്കൽ, ക്ലീനിംഗ്, കരാർ ജോലികൾ തുടങ്ങിയവയുടെ പണിക്കാരെന്നാണ് ഇവർ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ക്വാർട്ടേഴ്സുകൾ വാടകക്ക് എടുത്ത് കഞ്ചാവ് വിൽപ്പന നടത്തുകയാണ് രീതി. പശ്ചിമ ബംഗാൾ സ്വദേശികളായ അനറുൽ മൊല്ല (37), റഹ്മാൻ മൊല്ല (36) എന്നിവരെ 2.100 ഗ്രാം കഞ്ചാവുമായി കയ്യോടെ പിടികൂടുകയായിരുന്നു. കൊൽക്കത്തയിൽ നിന്നാണ് പ്രതികൾ ട്രെയിൻ മാർഗം കഞ്ചാവെത്തിക്കുന്നത്.

അസി: എക്സൈസ് ഇൻസ്പെക്ടർ ബഷീർ പിലാട്ട്, പ്രിവന്റിവ് ഓഫീസർ പ്രഭാകരൻ പി.കെ. പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ അജേഷ് പി ഷാജി അ ളോക്കൻ, റോഷിത്ത് പി, ജലീഷ് പി, സി.ഇ ഒ മാരായ പ്രനിൽ കുമാർ, ശജേഷ്, ആദർശ് വനിത സി.ഇ ഒ ഷൈനി പി, സിവിൽ എക്സൈസ് ഡ്രൈവർ സോൾ ദേവ്എന്നിവരാണ് എക്സൈസ് സംഘ ത്തിലുണ്ടായിരുന്നത്. പ്രതികളെ തലശ്ശേരി സി.ജെ.എം കോടതിയിൽ ഹാജരാക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/267551/selling-ganja-under-the-pretext-of-being-migrant-workers-interstate-workers-caught-in-panur-earn-lakhs)