---
title: "ചന്ദ്രനും കുടുംബവും ഇനി  കതിരൂർ ചുണ്ടങ്ങാപ്പൊയിൽ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ്  നിർമ്മിച്ച സ്നേഹവീട്ടിൽ അന്തിയുറങ്ങും"
english_title: "Chandran and his family will now rest in the Snehaveet built by the NSS unit of the Government Higher Secondary School in Chundangapoy, Kathiroor."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/267523/chandran-and-his-family-will-now-rest-in-the-snehaveet-built-by-the-nss-unit-of-the-government-higher-secondary-school-in-chundangapoy-kathiroor"
published_at: "2025-02-02T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679f5515522bb_Untitled-3_copy.jpg"
keywords: []
---

# ചന്ദ്രനും കുടുംബവും ഇനി  കതിരൂർ ചുണ്ടങ്ങാപ്പൊയിൽ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ്  നിർമ്മിച്ച സ്നേഹവീട്ടിൽ അന്തിയുറങ്ങും

> **Lead Summary:** പാനൂർ :കതിരൂരിലെ ചന്ദ്രനും കുടുംബവും ഇനി സ്നേഹവീട്ടിൽ അന്തിയുറങ്ങും. കതിരൂർ

## Article Content

പാനൂർ :കതിരൂരിലെ ചന്ദ്രനും കുടുംബവും ഇനി സ്നേഹവീട്ടിൽ അന്തിയുറങ്ങും. കതിരൂർ

ചുണ്ടങ്ങാപ്പൊയിൽ എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് സ്നേഹ വീട് നിർമ്മിച്ചത്. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി സനിൽ താക്കോൽ കൈമാറി.

ദത്ത് ഗ്രാമമായ വേളൂരിലാണ് കതിരൂർ ചുണ്ടങ്ങാപ്പൊയിൽ ഗവ.എച്ച്.എസ്.എസ് ലെ എൻ.എസ്.എസ് യൂണിറ്റ്, പിടിഎ, എസ്.എം.സി എന്നിവ കൈകോർത്ത് ചന്ദ്രനും - പുഷ്പക്കും, 4 മക്കൾക്കും വീട് ഒരുക്കിയത്. വീടിൻ്റെ വയറിംഗ് ജോലികൾ വയർമെൻസ് അസോസിയേഷൻ സൗജന്യമായി ചെയ്തു നൽകിയപ്പോൾ പെയ്ൻ്റിംഗ് കതിരൂർ ടൗൺ ലയൺസ് ക്ലബ് ഏറ്റെടുത്തു. ഇ.എം.എസ് സാംസ്കാരിക കേന്ദ്രം, നാട്ടുകാർ എന്നിവരും സഹായഹസ്തവുമായി രംഗത്തുണ്ടായിരുന്നു.

കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്

പി.പി സനിൽ താക്കോൽ കൈമാറി. താക്കോൽദാനമല്ല, താക്കോൽ കൈമാറ്റമാണ് നിർവഹിക്കുന്നതെന്നും, നേരത്തെ എൻ.എസ്.എസ് വളണ്ടിയറായിരുന്നു താനെന്നും ഇത്തരം പ്രവൃത്തികൾ മാതൃകാപരമാണെന്നും സനിൽ പറഞ്ഞു.

എൻ.എസ്.എസ് കണ്ണൂർ സൗത്ത് കൺവീനർ കെ എം പ്രേംജിത്ത് മുഖ്യാതിഥിയായി.

പി. ടി എ പ്രസിഡൻറ് എ. വിനോദൻ അധ്യക്ഷത വഹിച്ചു.

എൻഎസ്എസ് ക്ലസ്റ്റർ കൺവീനർ കെ പി ഷമീമ,

ചുണ്ടങ്ങാപ്പൊയിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക എം ശ്രീരഞ്ജിനി, എസ് എം സി ചെയർമാൻ ചന്ദ്രൻ മാസ്റ്റർ, വിനോദ് പുതിയവീട്ടിൽ,

കെ സി മിനി,

ടി എ ഫ്രാൻസിസ്, ബി ആർ റഷ്ന,

കെ.രസിത,

സി.വി ധനേശൻ, ഇ.കെ നാരായണൻ, കെ കെ പ്രേംരാജ്,

കെവി ഷനീപ് രഞ്ജിത്ത് തോട്ടത്തി, കെ.സി സദാനന്ദൻ, ഇലക്ട്രീഷ്യൻ സുമേഷ് എന്നിവർ സംസാരിച്ചു.

പ്രിൻസിപ്പാൾ കെ കെ ബാലകൃഷ്ണൻ സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിനുഷാ ഭായ്

നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/267523/chandran-and-his-family-will-now-rest-in-the-snehaveet-built-by-the-nss-unit-of-the-government-higher-secondary-school-in-chundangapoy-kathiroor)