---
title: "ഇരിട്ടിയിൽ വീണ്ടും പരുന്തിന്റെ ആക്രമണം ; രണ്ടാഴ്ചക്കിടെ 3 പേർക്ക് പരിക്ക്"
english_title: "Another hawk attack in Iritti;3 people injured in two weeks"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/267285/another-hawk-attack-in-iritti3-people-injured-in-two-weeks"
published_at: "2025-02-01T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679dd5e7787e7_Untitled-4_copy.jpg"
keywords: []
---

# ഇരിട്ടിയിൽ വീണ്ടും പരുന്തിന്റെ ആക്രമണം ; രണ്ടാഴ്ചക്കിടെ 3 പേർക്ക് പരിക്ക്

> **Lead Summary:** ഇരിട്ടി : ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വീണ്ടും പരുന്തിന്റെ ആക്രമണത്തിൽ യാത്രക്കാരന് പരിക്കേറ്റു . നെല്ലിക്കാംപൊയിൽ സ്വദേശി തട്ടാംകുളത്തിൽ ഷിന്റോക്കാണ് പരുന്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത് . ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം .

## Article Content

ഇരിട്ടി : ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വീണ്ടും പരുന്തിന്റെ ആക്രമണത്തിൽ യാത്രക്കാരന് പരിക്കേറ്റു . നെല്ലിക്കാംപൊയിൽ സ്വദേശി തട്ടാംകുളത്തിൽ ഷിന്റോക്കാണ് പരുന്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത് . ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം .

ഇരിട്ടി മലബാർ കോംപ്ലെക്സിന്റെ നടത്തിപ്പുകാരനായ ഷിന്റോവാട്ടർ ടാങ്ക് പരിശോധിക്കാൻ കോംപ്ലെക്സിന് മുകളിൽ കയറിയപ്പോഴാണ് പരുന്തിന്റെ ആക്രമണം . രണ്ട് പരുന്തുകൾ ചേർന്നാണ് ഇത്തവണ ഷിന്റോയെ അക്രമിച്ചത് . തലയിൽ മുറിവേറ്റ ഷിന്റോ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി .

സമീപത്തെ മൊബൈൽ ടവറിലാണ് പരുന്ത് കൂടുകൂടിയിരിക്കുന്നത് . ഇരിട്ടിയിൽ കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ ഇത് മൂന്നാമത്തെ ആളെയാണ് പരുന്ത് ആക്രമിക്കുന്നത് . മുൻപ് കാക്കയങ്ങാടുള്ള വ്യാപാരിക്കും ബാങ്ക് ജീവനക്കാരനെയും പരുന്ത് ആക്രമിച്ചിരുന്നു . വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി പരുന്തിന്റെ കൂട് ഉൾപ്പെടെ കണ്ടെത്തിയിരുന്നു . പക്ഷേ തുടർ നടപടികൾ ഒന്നും എടുത്തിരുന്നില്ല

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/267285/another-hawk-attack-in-iritti3-people-injured-in-two-weeks)