---
title: "തളിപ്പറമ്പിൽ എക്സൈസിൻ്റെ  മയക്കുമരുന്ന് വേട്ട ; ലോഡ്ജിൽ വെച്ച് എംഡിഎംഎയുമായി മൂന്നു പേർ പിടിയിൽ"
english_title: "Drug bust in Taliparamba; Three arrested with MDMA at lodge"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/267246/drug-bust-in-taliparamba-three-arrested-with-mdma-at-lodge"
published_at: "2025-02-01T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679db1d15bd28_Untitled-2_copy.jpg"
keywords: []
---

# തളിപ്പറമ്പിൽ എക്സൈസിൻ്റെ  മയക്കുമരുന്ന് വേട്ട ; ലോഡ്ജിൽ വെച്ച് എംഡിഎംഎയുമായി മൂന്നു പേർ പിടിയിൽ

> **Lead Summary:** കണ്ണൂർ: തളിപ്പറമ്പിൽ മയക്കുമരുന്ന് വേട്ട, ലോഡ്ജിൽ വെച്ച് എംഡിഎംഎയുമായി മൂന്നു പേർ പിടിയിലായി. തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ എബി തോമസു൦ പാർട്ടിയും തളിപ്പറമ്പ് ടൗണിലുള്ള ലോഡ്ജിൽ നടത്തിയ റെയിഡിലാണ് 48 ഗ്രാം MDMA യുമായി 3 പേർ പിടിയിലായത്.

## Article Content

കണ്ണൂർ: തളിപ്പറമ്പിൽ മയക്കുമരുന്ന് വേട്ട, ലോഡ്ജിൽ വെച്ച് എംഡിഎംഎയുമായി മൂന്നു പേർ പിടിയിലായി. തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ എബി തോമസു൦ പാർട്ടിയും തളിപ്പറമ്പ് ടൗണിലുള്ള ലോഡ്ജിൽ നടത്തിയ റെയിഡിലാണ് 48 ഗ്രാം MDMA യുമായി 3 പേർ പിടിയിലായത്.

കണ്ണൂർ പുതിങ്ങാടി സ്വദേശി ഷുഹൈൽ (വയസ് 36), മലപ്പുറം എടപ്പാൾ സ്വദേശികളായ മുബ്സീർ (വയസ് 25) , രാജേഷ് (വയസ് 36) എന്നിവരാണ് പിടിയിലായത് .ഇവർ ലോഡ്ജിൽ മുറിയെടുത്ത് ചെറിയ ചെറിയ പേക്കറ്റുകളിലാക്കി മയക്കുമരുന്ന് ആവശ്യക്കാർക്ക് എത്തിച്ചുകൊടുകയാണ് പതിവ് .

ഇവരിൽ നിന്നും മൂന്ന് മൊബൈൽ ഫോൺ, MDMA ഉപയോഗിക്കുന്ന ഗ്ലാസ്‌ ട്യൂബുകൾ , പണം എന്നിവ കണ്ടെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അഷ്‌റഫ്‌ മലപ്പട്ടത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ്‌ .

പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അഷ്‌റഫ്‌ മലപ്പട്ടം , അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ മനോഹരൻ.പി.പി, പ്രിവൻ്റീവ് ഓഫീസർ നികേഷ്. കെ. വി, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാംരാജ്. എ൦. വി, കലേഷ്. എ൦, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ.എ൦ എന്നിവർ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/267246/drug-bust-in-taliparamba-three-arrested-with-mdma-at-lodge)