---
title: "കോഴിക്കോട്  പ്ലസ് ടു വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ"
english_title: "Plus Two student found hanging at home in Kodiyathur, Kozhikode"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/267234/plus-two-student-found-hanging-at-home-in-kodiyathur-kozhikode"
published_at: "2025-02-01T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679daae4838ef_download.jpg"
keywords: []
---

# കോഴിക്കോട്  പ്ലസ് ടു വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** കോഴിക്കോട് കൊടിയത്തൂരില്‍ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

കോഴിക്കോട് കൊടിയത്തൂരില്‍ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് ദേവരാജന്റെ മകൻ ഹരികൃഷ്ണനെ (17) ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി 8.30ടെയായിരുന്നു സംഭവം. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. മുക്കം പൊലീസ് അന്വേഷണം തുടങ്ങി.

കുട്ടിയെ ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/267234/plus-two-student-found-hanging-at-home-in-kodiyathur-kozhikode)