---
title: "മാതൃ സംഘടനയുടെ ഉജ്ജ്വല സ്വീകരണം ; വികാരനിർഭരനായി പാനൂർ നഗരസഭാ ചെയർമാൻ കെ.പി ഹാഷിം"
english_title: "A warm welcome from the parent organization; Panur Municipality Chairman KP Hashim is emotional"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/267176/a-warm-welcome-from-the-parent-organization-panur-municipality-chairman-kp-hashim-is-emotional"
published_at: "2025-01-31T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679cf0983048c_Untitled-4_copy.jpg"
keywords: []
---

# മാതൃ സംഘടനയുടെ ഉജ്ജ്വല സ്വീകരണം ; വികാരനിർഭരനായി പാനൂർ നഗരസഭാ ചെയർമാൻ കെ.പി ഹാഷിം

> **Lead Summary:** പാനൂർ: പാനൂർ മുനിസിപ്പാലിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പാനൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് കെ.പി.ഹാഷിമിന് പാനൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സുമംഗലി ഓഡിറ്റോറിയത്തിൽ ഉജ്ജ്വല സ്വീകരണം.

## Article Content

പാനൂർ: പാനൂർ മുനിസിപ്പാലിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പാനൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് കെ.പി.ഹാഷിമിന് പാനൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സുമംഗലി ഓഡിറ്റോറിയത്തിൽ ഉജ്ജ്വല സ്വീകരണം.

മുൻകെ.പി.സി.സി. പ്രസിഡൻ്റും മുൻ കേന്ദ്ര മന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ സ്വീകരണ പരിപാടി ഉൽഘാടനം ചെയ്തു. കെ.പി.സി.സി അംഗം വി.സുരേന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു

ഡി. സി. സി. ജനറൽ സെക്രട്ടറിമാരായ കെ.പി. സാജു സന്തോഷ് കണ്ണംവെള്ളി, മണ്ഡലം പ്രസിഡൻ്റ് ടി.കെ.അശോകൻ മാസ്റ്റർ' കെ. ഭാസ്കരൻ മാസ്റ്റർ, വളളിൽ നാരായണൻ കെ. സി. ബിന്ദു. ഷീന ഭാസ്കരൻ, പ്രീത ആശോകൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ പോഷക സംഘടനങ്ങൾക്ക് വേണ്ടി ഹാരാർപ്പണം നടത്തി.

സ്വീകരണത്തിന് നന്ദി പറഞ്ഞ് കൊണ്ട് കെ.പി.ഹാഷിം വികാരനിർഭരമായി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/267176/a-warm-welcome-from-the-parent-organization-panur-municipality-chairman-kp-hashim-is-emotional)