---
title: "സ്വിഗ്ഗി ഡെലിവറി ബോയ് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ജീവനൊടുക്കി"
english_title: "Swiggy delivery boy commits suicide by jumping from building"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/267158/swiggy-delivery-boy-commits-suicide-by-jumping-from-building"
published_at: "2025-01-31T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679ccf0dc90b5_download_(4).jpg"
keywords: []
---

# സ്വിഗ്ഗി ഡെലിവറി ബോയ് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ജീവനൊടുക്കി

> **Lead Summary:** ഫുഡ് ഡെലിവറി ബോയ് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. മഹാദേവപുര സ്വദേശിയായ പ്രകാശ് എന്ന 19കാരനാണ് പണി നടക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്.

## Article Content

ഫുഡ് ഡെലിവറി ബോയ് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. മഹാദേവപുര സ്വദേശിയായ പ്രകാശ് എന്ന 19കാരനാണ് പണി നടക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്.

ചൊവ്വാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. സ്വിഗ്ഗിയിൽ ഫുഡ് ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയാണ് പ്രകാശ്. ദൊഡ്ഡനെകുണ്ടിക്കടുത്തുള്ള പണിനടക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നുമാണ് പ്രകാശ് ചാടിയത്.

സംഭവ ദിവസം പിതാവിനോട് പുറത്തു പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ പ്രകാശ് പോകുന്ന സ്ഥലം എവിടെയാണെന്ന് വ്യക്തമാക്കിയിരുന്നില്ല.

സംഭവത്തിൽ ദുരൂഹ മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. അതേസമയം സംശയിക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും സംഭവ സ്ഥലത്ത് നിന്നും ലഭിച്ചില്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തെകുറിച്ച് പൊലീസ് അന്വേഷണം നടത്തിവരുകയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/267158/swiggy-delivery-boy-commits-suicide-by-jumping-from-building)