---
title: "കണ്ണിൽ വേദനയും, ചുവപ്പുമായെത്തിയ മാഹി സ്വദേശിയുടെ കണ്ണിൽ നിന്നും  ഡോക്ടർമാർ പുറത്തെടുത്തത് 20 മില്ലിമീറ്റർ നീളമുള്ള വിര ; ശസ്ത്രക്രിയ നടത്തിയത് തലശേരി പികെ ഐ കെയർ ഹോസ്പിറ്റലിലെ ഡോ.സിമി"
english_title: "Doctors removed a 20 mm long worm from the eye of a Mahe native who came to the hospital with pain and redness in his eye; the surgery was performed by Dr. Simi of Thalassery PK Eye Care Hospital"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/267065/doctors-removed-a-20-mm-long-worm-from-the-eye-of-a-mahe-native-who-came-to-the-hospital-with-pain-and-redness-in-his-eye-the-surgery-was-performed-by-dr-simi-of-thalassery-pk-eye-care-hospital"
published_at: "2025-01-31T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679c6b1f70e32_679c5a051356d_worm.jpg"
keywords: []
---

# കണ്ണിൽ വേദനയും, ചുവപ്പുമായെത്തിയ മാഹി സ്വദേശിയുടെ കണ്ണിൽ നിന്നും  ഡോക്ടർമാർ പുറത്തെടുത്തത് 20 മില്ലിമീറ്റർ നീളമുള്ള വിര ; ശസ്ത്രക്രിയ നടത്തിയത് തലശേരി പികെ ഐ കെയർ ഹോസ്പിറ്റലിലെ ഡോ.സിമി

> **Lead Summary:**  മാഹി :കണ്ണില്‍ വേദനയും ചുമപ്പുമായി എത്തിയ ആളുടെകണ്ണില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 20 മില്ലിമീറ്റർ നീളമുള്ള വിര. തലശ്ശേരി പി കെ ഐ കെയർ ഹോസ്പിറ്റലിലെ ഡോക്ടർ സിമി മനോജ് കുമാറാണ് വിരയെ പുറത്തെടുത്തത്

## Article Content

 മാഹി :കണ്ണില്‍ വേദനയും ചുമപ്പുമായി എത്തിയ ആളുടെകണ്ണില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 20 മില്ലിമീറ്റർ നീളമുള്ള വിര. തലശ്ശേരി പി കെ ഐ കെയർ ഹോസ്പിറ്റലിലെ ഡോക്ടർ സിമി മനോജ് കുമാറാണ് വിരയെ പുറത്തെടുത്തത്

60 കാരനായ മാഹി സ്വദേശിയുടെ കണ്ണിൽ നിന്നുമാണ് ഡോക്ടർ സിമി മനോജ്കുമാറിന്റെ നേതൃത്വത്തിൽ

ഓപ്പറേഷൻ നടത്തി വിരയെ പുറത്തെടുത്തത്.ഡിറോഫിലേറിയ സ്പീഷിസില്‍ പെട്ട വിരയെ ആണ് ഇയാളുടെ കണ്ണില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത്.

വളർത്തുമൃഗങ്ങളിൽ നിന്നോ കൊതുകിൽ നിന്നോ ആണ് ഇത് മനുഷ്യരിലേക്ക് എത്തുന്നത്. ഈ രോഗം ബാധിച്ച വളർത്തു മൃഗങ്ങളെ കടിച്ച കൊതുക്...

മനുഷ്യരെ കടിക്കുമ്പോൾ ആണ് കൊതുകിൽ നിന്നും ഈ വിരയുടെ ലാവ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ഇത് പകരാറില്ല.

ഈ വിരയുടെ അക്രമണം കാരണം കണ്ണിന്റെ കാഴ്ച ശക്തിയെ വരെ ബാധിക്കാൻ ഇടയുണ്ടെന്ന് dr സിമി മനോജ് കുമാർ പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/267065/doctors-removed-a-20-mm-long-worm-from-the-eye-of-a-mahe-native-who-came-to-the-hospital-with-pain-and-redness-in-his-eye-the-surgery-was-performed-by-dr-simi-of-thalassery-pk-eye-care-hospital)