---
title: "പൂക്കോം ശ്രീ ചോക്കിലോട്ട് മൊയ്ലാം  ശിവക്ഷേത്രത്തിൽ ധ്വജസ്തംഭത്തിൻ്റെ ആധാരശിലാ സ്ഥാപനം നടന്നു"
english_title: "The foundation stone of the flag pillar was laid at the Moylam Shiva Temple in Pookom Sri Chokilot"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/267064/the-foundation-stone-of-the-flag-pillar-was-laid-at-the-moylam-shiva-temple-in-pookom-sri-chokilot"
published_at: "2025-01-31T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679c69a820fb0_Untitled-4_copy.jpg"
keywords: []
---

# പൂക്കോം ശ്രീ ചോക്കിലോട്ട് മൊയ്ലാം  ശിവക്ഷേത്രത്തിൽ ധ്വജസ്തംഭത്തിൻ്റെ ആധാരശിലാ സ്ഥാപനം നടന്നു

> **Lead Summary:** ****പൂക്കോം ശ്രീ ചോക്കി ലോട്ട് മൊയ്ലോം ശിവ ക്ഷേത്രത്തിൽ 2025 ഏപ്രിൽ 2മുതൽ നടക്കുന്ന ധ്വജപ്രതിഷ്ഠാ നവീകരണകലശത്തിന് മുന്നോടിയായി ഭഗവൽ വിഗ്രഹങ്ങൾ ശ്രീകോവിലുകളിലേക്ക് മാറ്റലും ധ്വജസ്തംഭത്തിൻ്റെ ആധാരശിലാസ്ഥാപനവും കൊടിമരം ഉയർത്തൽ ചടങ്ങും നടന്നു .

## Article Content

****പൂക്കോം ശ്രീ ചോക്കി ലോട്ട് മൊയ്ലോം ശിവ ക്ഷേത്രത്തിൽ 2025 ഏപ്രിൽ 2മുതൽ നടക്കുന്ന ധ്വജപ്രതിഷ്ഠാ നവീകരണകലശത്തിന് മുന്നോടിയായി ഭഗവൽ വിഗ്രഹങ്ങൾ ശ്രീകോവിലുകളിലേക്ക് മാറ്റലും ധ്വജസ്തംഭത്തിൻ്റെ ആധാരശിലാസ്ഥാപനവും കൊടിമരം ഉയർത്തൽ ചടങ്ങും നടന്നു .

ക്ഷേത്ര തിരുമുറ്റത്ത് നടന്ന വിശേഷാൽ ചടങ്ങുകൾക്ക് ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ജയരാമൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു . പയ്യന്നൂർ ബാലൻ ആചാരി, മറ്റ് ക്ഷേത്രങ്ങളുടെ ഭാരവാഹികൾ തുടങ്ങി നിരവധി ആളുകൾ സന്നിഹിതരായിരുന്നു. ഉച്ചക്ക് പ്രസാദ ഊട്ടും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/267064/the-foundation-stone-of-the-flag-pillar-was-laid-at-the-moylam-shiva-temple-in-pookom-sri-chokilot)