---
title: "ഔദ്യോഗിക സർവീസ് ജീവിതത്തിന് നാളെ  വേറിട്ട രീതിയിൽ  പരിസമാപ്തി കുറിക്കാൻ പാനൂർ കെ.എസ്.ഇ.ബി ഓഫീസിലെ ലൈൻമാൻ അശോകൻ ; ഓഫീസിലേക്ക്  9 കിലോമീറ്റർ ഓടിയെത്തും"
english_title: "Lineman Ashokan of Panur KSEB office will end his official service career in a different way tomorrow; he will run 9 km to the office"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266970/lineman-ashokan-of-panur-kseb-office-will-end-his-official-service-career-in-a-different-way-tomorrow-he-will-run-9-km-to-the-office"
published_at: "2025-01-30T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b9aab62569_nhnhnhnhnhnhn.jpg"
keywords: []
---

# ഔദ്യോഗിക സർവീസ് ജീവിതത്തിന് നാളെ  വേറിട്ട രീതിയിൽ  പരിസമാപ്തി കുറിക്കാൻ പാനൂർ കെ.എസ്.ഇ.ബി ഓഫീസിലെ ലൈൻമാൻ അശോകൻ ; ഓഫീസിലേക്ക്  9 കിലോമീറ്റർ ഓടിയെത്തും

> **Lead Summary:** **പാനൂർ: **വെള്ളിയാഴ്ച ഔദ്യോഗിക സർവീസ് ജീവിതത്തോട് വിട പറയാൻ പാനൂർ കെ.എസ്.ഇ.ബി ഓഫീസിലെ ലൈൻമാൻ അശോകൻ ഓഫീസിലെത്തുന്നത് വേറിട്ട രീതിയിൽ.

## Article Content

**പാനൂർ: **വെള്ളിയാഴ്ച ഔദ്യോഗിക സർവീസ് ജീവിതത്തോട് വിട പറയാൻ പാനൂർ കെ.എസ്.ഇ.ബി ഓഫീസിലെ ലൈൻമാൻ അശോകൻ ഓഫീസിലെത്തുന്നത് വേറിട്ട രീതിയിൽ.

വ്യായാമമില്ലാതെ ജീവിത ശൈലീ രോഗങ്ങൾക്കടിപ്പെടുന്ന പുതുതലമുറയെ ബോധവത്ക്കരിക്കാൻ 9 കിലോമീറ്റർ ദൂരം ഓടിക്കൊണ്ടാണ് അശോകൻ വെള്ളിയാഴ്ച ഓഫീസിലെത്തുന്നത്.

കൂത്ത്പറമ്പ് പൂക്കോട് മുതൽ പാനൂർ കെ.എസ്.ഇ.ബി ഓഫീസുവരെ 9 കി.മി ദൂരമാണ് അശോകൻ ഓടിയെത്തുക. രാവിലെ 7 നാരംഭിക്കുന്ന ഓട്ടം 8 മണിക്ക് പാനൂർ കെ.എസ്.ഇ.ബി ഓഫീസിൽ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 16 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് കൂത്ത്പറമ്പിനടുത്ത പാതിരിയാട് വാളാങ്കിച്ചാൽ സ്വദേശിയായ അശോകൻ വിരമിക്കുന്നത്. വ്യായാമമില്ലാതെ രോഗാതുരരാകുന്ന പുതുതലമുറയെയും, മൊബൈൽ ഫോണിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ച് രക്ഷിതാക്കളെയും ബോധവത്ക്കരിക്കാനുമായാണ് ഇത്തരമൊരു ഓട്ടമെന്ന് അശോകൻ പറഞ്ഞു.ഈ വേറിട്ട ഓട്ടത്തിന് സാക്ഷിയാകാൻ കൂത്ത്പറമ്പ് എം എൽ എ കെ.പി മോഹനനുമെത്തും. സഹപ്രവർത്തകരുടെയും, ഭാര്യ ശ്രീജയുടെയും, മക്കളായ ഹോക്കി ദേശീയതാരം അനുശ്രി, അശ്വിനി എന്നിവരുടെയും പൂർണ പിന്തുണ അശോകനുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266970/lineman-ashokan-of-panur-kseb-office-will-end-his-official-service-career-in-a-different-way-tomorrow-he-will-run-9-km-to-the-office)