---
title: "പദ്ധതികൾ ഉദ്ഘാടനത്തിൽ മാത്രമൊതുങ്ങരുതെന്ന് പ്രാദേശിക സ്വയംഭരണ വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ ടിവി സുഭാഷ് ; പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹരിത വിദ്യാലയ പ്രഖ്യാപനവും, അനുമോദനവും  നടത്തി"
english_title: "TV Subhash, Assistant Director, Local Self-Government Department, said that projects should not be limited to inauguration"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266928/tv-subhash-assistant-director-local-self-government-department-said-that-projects-should-not-be-limited-to-inauguration"
published_at: "2025-01-30T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b72d884656_Untitled-5_copy.jpg"
keywords: []
---

# പദ്ധതികൾ ഉദ്ഘാടനത്തിൽ മാത്രമൊതുങ്ങരുതെന്ന് പ്രാദേശിക സ്വയംഭരണ വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ ടിവി സുഭാഷ് ; പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹരിത വിദ്യാലയ പ്രഖ്യാപനവും, അനുമോദനവും  നടത്തി

> **Lead Summary:** പാനൂർ :പദ്ധതികൾ ഉദ്ഘാടനത്തിൽ മാത്രമൊതുങ്ങരുതെന്നും, നിലനിർത്തി കൊണ്ടു പോകണമെന്നും പ്രാദേശിക സ്വയം ഭരണ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ ടി.വി സുഭാഷ്.

## Article Content

പാനൂർ :പദ്ധതികൾ ഉദ്ഘാടനത്തിൽ മാത്രമൊതുങ്ങരുതെന്നും, നിലനിർത്തി കൊണ്ടു പോകണമെന്നും പ്രാദേശിക സ്വയം ഭരണ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ ടി.വി സുഭാഷ്.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ ഹരിത വിദ്യാലയ പ്രഖ്യാപനവും, അനുമോദനവും ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതികൾ കൊട്ടിഘോഷിച്ച് നടത്തുമ്പോഴും തുടർച്ചയുണ്ടാവുന്നില്ല എന്ന പ്രശ്നമുണ്ട്. കൃത്യമായി മോണിറ്ററിംഗ് ചെയ്യണം. ഹരിതവിദ്യാലയം, ഹരിത ടൗൺ, ഹരിത ഓഫീസുകൾ എന്നിവ പ്രഖ്യാപനത്തിലൊതുക്കാതെ കൃത്യമായി നിരീക്ഷിക്കണമെന്നും പാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ മുൻ സെക്രട്ടറി കൂടിയായ ടി.വി സുഭാഷ് പറഞ്ഞു. ആർ.ആർ.എഫ് അടിസ്ഥാന സൗകര്യ - സുരക്ഷാ ഉപകരണങ്ങളുടെ വിതരണം ജില്ലാശുചിത്വമിഷൻ കോഡിനേറ്റർ കെ.എം സുനിൽകുമാർ നിർവഹിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ അധ്യക്ഷയായി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.ടി റംല, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ രമേശൻ കണ്ടോത്ത്, കെ.പി ശശിധരൻ, എൻ.പ്രസീത, ജീവനക്കാരായ ബാബു മണപ്പാട്ടി, സന്തോഷ് മമ്മാലി എന്നിവർ സംസാരിച്ചു.ബി ഡി ഒ - ടി.ഡി തോമസ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 80 സ്കൂളുകളിൽ നടത്തിയ പരിശോധന മുൻ നിർത്തിയാണ് ഹരിത വിദ്യാലയങ്ങളെ തിരഞ്ഞെടുത്തത്. പന്ന്യന്നൂർ പഞ്ചായത്തിലെ ജന രഞ്ജിനി എൽ പി സ്കൂൾ, ചൊക്ലി പഞ്ചായത്തിലെ കവിയൂർ എൽ പി, കതിരൂരിൽ പഞ്ചായത്തിലെ കതിരൂർ മുസ്ലിം എൽ പി, മൊകേരി പഞ്ചായത്തിലെ ഗവ.യു.പി എന്നീ സ്കൂളുകളാണ് ഹരിതവിദ്യാലയ പട്ടികയിൽ ഒന്നാമതെത്തിയത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266928/tv-subhash-assistant-director-local-self-government-department-said-that-projects-should-not-be-limited-to-inauguration)