---
title: "കണ്ണൂരിൽ വിദ്യാർത്ഥികളുമായി സ്‌കൂളിലേക്ക് പോയ ജീപ്പ് അപകടത്തിൽപ്പെട്ടു; 13 വിദ്യാർത്ഥികൾക്ക് പരിക്ക്"
english_title: "Jeep carrying students to school meets with accident in Kannur; 13 students injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266853/jeep-carrying-students-to-school-meets-with-accident-in-kannur-13-students-injured"
published_at: "2025-01-30T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b2ad57e629_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ വിദ്യാർത്ഥികളുമായി സ്‌കൂളിലേക്ക് പോയ ജീപ്പ് അപകടത്തിൽപ്പെട്ടു; 13 വിദ്യാർത്ഥികൾക്ക് പരിക്ക്

> **Lead Summary:** കണ്ണൂർ : ആലക്കോട് വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോയ ജീപ്പ് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ട് അപകടം . ജീപ്പിലുണ്ടായിരുന്ന 13 വിദ്യാർത്ഥികൾക്ക് പരുക്കേറ്റു.

## Article Content

കണ്ണൂർ : ആലക്കോട് വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോയ ജീപ്പ് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ട് അപകടം . ജീപ്പിലുണ്ടായിരുന്ന 13 വിദ്യാർത്ഥികൾക്ക് പരുക്കേറ്റു.

ഇവരെ ആലക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

ആലക്കോട് സെൻറ് സെബാസ്റ്റ്യൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് പോയ ജീപ്പാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്. അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266853/jeep-carrying-students-to-school-meets-with-accident-in-kannur-13-students-injured)