---
title: "ചൊക്ലി മേക്കുന്നിൽ പ്രവാസികളിൽ നിന്നും കോടികൾ തട്ടിയ യുവാവിൻ്റെ വീടിന് മുൻപിൽ പ്രതിഷേധവുമായി പ്രവാസികളും കുടുംബങ്ങളും രംഗത്ത് ; തട്ടിയത് 32 കോടിയോളം രൂപ"
english_title: "Expatriates and their families protest in front of the house of a young man who embezzled crores from expatriates in Chokli Mekunnu; around Rs 32 crore was embezzled"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266740/expatriates-and-their-families-protest-in-front-of-the-house-of-a-young-man-who-embezzled-crores-from-expatriates-in-chokli-mekunnu-around-rs-32-crore-was-embezzled"
published_at: "2025-01-29T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679a55aa372ab_Untitled-2_copy.jpg"
keywords: []
---

# ചൊക്ലി മേക്കുന്നിൽ പ്രവാസികളിൽ നിന്നും കോടികൾ തട്ടിയ യുവാവിൻ്റെ വീടിന് മുൻപിൽ പ്രതിഷേധവുമായി പ്രവാസികളും കുടുംബങ്ങളും രംഗത്ത് ; തട്ടിയത് 32 കോടിയോളം രൂപ

> **Lead Summary:** ചൊക്ലി: ചൊക്ലി മേക്കുന്നിൽ പ്രവാസികളിൽ നിന്നും കോടികൾ തട്ടിയ യുവാവിൻ്റെ വീടിന് മുൻപിൽ പ്രതിഷേധവുമായി പ്രവാസികളും കുടുംബങ്ങളും രംഗത്ത്

## Article Content

ചൊക്ലി: ചൊക്ലി മേക്കുന്നിൽ പ്രവാസികളിൽ നിന്നും കോടികൾ തട്ടിയ യുവാവിൻ്റെ വീടിന് മുൻപിൽ പ്രതിഷേധവുമായി പ്രവാസികളും കുടുംബങ്ങളും രംഗത്ത്

കുനിയിൽ കുറന്തോട്ട് വീട്ടിലെ അഫ്സലിൻ്റെ വീടിന് മുൻപിലാണ് പ്രതിഷേധം നടന്നത്. ഇയാൾ ഖത്തറിൽ ഉള്ള തും, നാട്ടിലുള്ളതുമായ പ്രവാസികളിൽ നിന്നാണ് പണം തട്ടി മുങ്ങിയെന്നാണ് പരാതി

ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞാണ് പലരിൽ നിന്നും 32 കോടി രൂപയോളം തട്ടിയെടുത്തത്. .5 ലക്ഷം രൂപ മുതൽ 2 കോടി രൂപ വരെ നിക്ഷേപിച്ചവരാണ് കബളിപ്പിക്കപ്പെട്ടത്. പണം ലഭിക്കാത്തതിനെ തുടർന്ന് പലരും പോലീസിൽ പരാതി നല്കിയതോടെ ഇയാൾ മുങ്ങുകയായിരുന്നു. ഖത്തറിലും ഇയാൾക്കെതിരെ പരാതി വന്നതോടെ നാട്ടിൽ എത്തി മുങ്ങുകയായിരുന്നു. മുപ്പത്തിരണ്ട് കുടുംബങ്ങളാണ് പ്രതിഷേധവുമായി ഇയാളുടെ വീടിന് മുൻപിൽ എത്തിയത്. പലരും എത്ര പണം നഷ്ടപ്പെട്ടെന്ന് വ്യക്തമാക്കി.

ഈ പണം ഉപയോഗിച്ച് ഇയാൾ ബാംഗ്ലൂരിൽ ആഢംബര ഹോട്ടലും നടത്തി വരികയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സമരത്തിന് സി പി എം ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നുവെന്നും, നിയമ വിധേയമായ എല്ലാ സമരങ്ങൾ ൾക്കും പാർട്ടി പിന്തുണ നൽകുമെന്നും സി.പി.എം നേതാവ് ടി.ജയേഷ് പറഞ്ഞു. വീടിന് മുൻപിൽ പ്രതിഷേധക്കാർ ഫ്ളക്സുകൾ ഉൾപ്പെടെ സ്ഥാപിക്കുകയും രാഷ്ട്രീയ നേതാക്ളുടെ സഹായത്തോടെ ആക്ഷൻ കമിറ്റി രൂപീകരിക്കുകയും ചെയ്തു. പ്രതിയെ പിടിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ വൻ സമര പരിപാടികളും, നിരാഹാര സത്യാഗ്രഹവും സംഘടിപ്പിക്കാനാണ് നിക്ഷേപകരുടെ നീക്കം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266740/expatriates-and-their-families-protest-in-front-of-the-house-of-a-young-man-who-embezzled-crores-from-expatriates-in-chokli-mekunnu-around-rs-32-crore-was-embezzled)