---
title: "പാലയാട് ക്യാമ്പസ്സിൽ  കെ.എസ്.യു നേതാവിന്  എസ്.എഫ്.ഐയുടെ മർദ്ദനം ;  മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ വിദ്യാർത്ഥികൾക്കു പോലും രക്ഷയില്ലെന്ന് കെ.എസ്.യു"
english_title: "SFI assaults KSU leader on Palayad campus; KSU says even students have no protection in the Chief Minister's constituency"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266702/sfi-assaults-ksu-leader-on-palayad-campus-ksu-says-even-students-have-no-protection-in-the-chief-ministers-constituency"
published_at: "2025-01-29T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679a3272c7ef4_byyybybybyby.jpg"
keywords: []
---

# പാലയാട് ക്യാമ്പസ്സിൽ  കെ.എസ്.യു നേതാവിന്  എസ്.എഫ്.ഐയുടെ മർദ്ദനം ;  മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ വിദ്യാർത്ഥികൾക്കു പോലും രക്ഷയില്ലെന്ന് കെ.എസ്.യു

> **Lead Summary:** രണ്ടാം വർഷ നിയമ വിദ്യാർത്ഥിയും, കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ ബിതുൽ ബാലനാണ് അക്രമത്തിനിരയായത്. സാരമായി പരിക്കേറ്റ ബിതുൽ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

രണ്ടാം വർഷ നിയമ വിദ്യാർത്ഥിയും, കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ ബിതുൽ ബാലനാണ് അക്രമത്തിനിരയായത്. സാരമായി പരിക്കേറ്റ ബിതുൽ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.

10 ഓളം വരുന്ന എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ ക്കാർ മാരകായുധങ്ങളുമായി അർദ്ധരാത്രി ഹോസ്റ്റലിൽ മുഖംമൂടി ധരിച്ചെത്തി അക്രമിച്ചതായാണ് പരാതി. കമ്പി വടിയും, സൈക്കിൾ ചൈനുമുൽപ്പെടെയുള്ള ആയുധങ്ങളുമായി സംഘടിപ്പിച്ചെത്തിയ സംഘം കൊല്ലുമെന്ന് ഭീക്ഷണിമുഴക്കി നിർത്താതെ അക്രമിക്കുകയായിരുന്നെന്ന് പരിക്കേറ്റ് തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിതുൽ പറഞ്ഞു. റൂമിലുണ്ടായിരുന്ന സുഹൃത്തുക്കളെയും അക്രമികൾ മർദ്ദിച്ചതായും പരാതിയുണ്ട്. . മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഹോസ്റ്റലുകളിൽ പോലും വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി കഴിയാനാകുന്നില്ലെന്നും, കൊട്ടേഷൻ സംഘങ്ങളെ നിയോഗിച്ചാണ് എസ്.എഫ്.ഐ കെ.എസ്.യു നേതാക്കളെ മർദ്ദിച്ചതെന്നും ജില്ലാ പ്രസിഡണ്ട് എ.സി അതുലും, ജില്ലാ വൈസ് പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാടും പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി സാജുവും ബിതുലിനെ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266702/sfi-assaults-ksu-leader-on-palayad-campus-ksu-says-even-students-have-no-protection-in-the-chief-ministers-constituency)