---
title: "കണ്ണൂരിൽ നിയന്ത്രണം വിട്ട  ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം ; സുഹൃത്തിന് പരിക്ക്"
english_title: "A young man dies after his bike hits an electric post in Kannur; his friend is injured."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266600/a-young-man-dies-after-his-bike-hits-an-electric-post-in-kannur-his-friend-is-injured"
published_at: "2025-01-29T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799d822588ba_6799d34fb8dbe_accident.jpg"
keywords: []
---

# കണ്ണൂരിൽ നിയന്ത്രണം വിട്ട  ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം ; സുഹൃത്തിന് പരിക്ക്

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ കാടാച്ചിറയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം . യുവാവിന് ദാരുണാന്ത്യം. അരയാൽത്തറ സ്വദേശി വൈഷ്ണവ് സന്തോഷ് ആണ് മരിച്ചത്.

## Article Content

**കണ്ണൂർ:** കണ്ണൂർ കാടാച്ചിറയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം . യുവാവിന് ദാരുണാന്ത്യം. അരയാൽത്തറ സ്വദേശി വൈഷ്ണവ് സന്തോഷ് ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈഷ്ണവിനെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266600/a-young-man-dies-after-his-bike-hits-an-electric-post-in-kannur-his-friend-is-injured)