---
title: "പാറക്കടവിൽ വീണ്ടും തെരുവുനായ ആക്രമണം; വിദ്യാർത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "Stray dog ​​attacks again in Parakkadawa; student barely escapes"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266561/stray-dog-attacks-again-in-parakkadawa-student-barely-escapes"
published_at: "2025-01-29T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799c36a020aa_6799b8a94534b_dog_attack.jpg"
keywords: []
---

# പാറക്കടവിൽ വീണ്ടും തെരുവുനായ ആക്രമണം; വിദ്യാർത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** പാറക്കടവിൽ വീണ്ടും തെരുവുനായ ആക്രമണത്തിൽ നിന്ന് വിദ്യാർത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

## Article Content

പാറക്കടവിൽ വീണ്ടും തെരുവുനായ ആക്രമണത്തിൽ നിന്ന് വിദ്യാർത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

മാവിലാട്ട് അലിയുടെ മകൻ മുഹമ്മദ് സായാൻ ആണ് രക്ഷപ്പെട്ടത്.

സ്കൂളിലേക്ക് പോകാൻ രാവിലെ ബസ് കാത്തുനിൽക്കവെ നായ കുട്ടിക്ക് നേരെ ചാടി വരുകയായിരുന്നു . വിദ്യാർത്ഥി ഭയന്ന് ഓടുകയായിരുന്നു.

കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് മറ്റൊരു പെൺകുട്ടിയും തെരുവുനായ ആക്രമണത്തിന് ഇരയായിരുന്നു.

ഇത് വീണ്ടും ആവർത്തിക്കപ്പെടുമ്പോൾ തെരുവുനായ ശല്യത്തിനെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നാട്ടുകാർ വലിയ പ്രതിഷേധം ഉന്നയിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266561/stray-dog-attacks-again-in-parakkadawa-student-barely-escapes)