---
title: "കോഴിക്കോട് മധ്യവയസ്‌കന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി, കലുങ്കില്‍ ഇരുന്നപ്പോള്‍ തോട്ടിലേക്ക് വീണതാവാമെന്ന് നാട്ടുകാര്‍"
english_title: "The body of a middle-aged man was found in a stream in Kozhikode. Locals say he must have fallen into the stream while sitting in a culvert."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266516/the-body-of-a-middle-aged-man-was-found-in-a-stream-in-kozhikode-locals-say-he-must-have-fallen-into-the-stream-while-sitting-in-a-culvert"
published_at: "2025-01-29T08:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679996d8b942b_67999111501f8_koodaranji.jpg"
keywords: []
---

# കോഴിക്കോട് മധ്യവയസ്‌കന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി, കലുങ്കില്‍ ഇരുന്നപ്പോള്‍ തോട്ടിലേക്ക് വീണതാവാമെന്ന് നാട്ടുകാര്‍

> **Lead Summary:** മധ്യവയസ്‌കന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപാറ- കൂടരഞ്ഞി റോഡിന് സമീപത്തായുള്ള തോട്ടിലാണ് ഇന്ന് രാവിലെയോടെ നാട്ടുകാര്‍ മൃതദേഹം കണ്ടത്.

## Article Content

മധ്യവയസ്‌കന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപാറ- കൂടരഞ്ഞി റോഡിന് സമീപത്തായുള്ള തോട്ടിലാണ് ഇന്ന് രാവിലെയോടെ നാട്ടുകാര്‍ മൃതദേഹം കണ്ടത്.

കാരശ്ശേരി മൂട്ടോളി സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ അച്യുതന്‍(52) എന്നയാളുടെ മൃതദേഹമാണിതെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

തോട്ടിലൂടെ വെള്ളം ഒഴുകുന്ന ഭാഗത്താണ് മൃതദേഹം കമഴ്ന്നുകിടക്കുന്ന നിലയിലാണ് കണ്ടത്. ഈ ഭാഗത്ത് പാറക്കല്ലുകളും ഉണ്ട്.

തോടിന് സമീപത്തായുള്ള കലുങ്കില്‍ ഇരുന്നപ്പോള്‍ തോട്ടിലേക്ക് വീണുപോയതാവാം എന്നാണ് നാട്ടുകാര്‍ പറയുന്നത്. മുക്കം പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266516/the-body-of-a-middle-aged-man-was-found-in-a-stream-in-kozhikode-locals-say-he-must-have-fallen-into-the-stream-while-sitting-in-a-culvert)