---
title: "4 സ്ട്രീറ്റ് ലൈറ്റുകൾ, 8 സി.സി ടിവികൾ ; കുന്നോത്ത് പറമ്പിലെ  പുത്തൂർ ഈസ്റ്റ് എൽപി സ്കൂൾ കോൺക്രീറ്റ്  റോഡ് മാലിന്യ മുക്തം, സുരക്ഷിതം"
english_title: "4 street lights, 8 CC TVs; Puthur East LP School concrete road in Kunnoth Param is garbage-free and safe"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266487/4-street-lights-8-cc-tvs-puthur-east-lp-school-concrete-road-in-kunnoth-param-is-garbage-free-and-safe"
published_at: "2025-01-28T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799039626798_Untitled-4_copy.jpg"
keywords: []
---

# 4 സ്ട്രീറ്റ് ലൈറ്റുകൾ, 8 സി.സി ടിവികൾ ; കുന്നോത്ത് പറമ്പിലെ  പുത്തൂർ ഈസ്റ്റ് എൽപി സ്കൂൾ കോൺക്രീറ്റ്  റോഡ് മാലിന്യ മുക്തം, സുരക്ഷിതം

> **Lead Summary:** പാനൂർ :ഏതാനും ദിവസം മുമ്പ് ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്ത പതിമൂന്നാം വാർഡിലെ പുത്തൂർ ഈസ്റ്റ്‌ എൽ പി സ്കൂൾ കോൺക്രീറ്റ് റോഡാണ് ഇപ്പോൾ കുന്നോത്ത് പറമ്പിലെ സംസാരവിഷയം. സ്ഥലം വാർഡ് അംഗം പി.കെ മുഹമ്മദലി മുൻകൈ എടുത്ത്

## Article Content

പാനൂർ :ഏതാനും ദിവസം മുമ്പ് ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്ത പതിമൂന്നാം വാർഡിലെ പുത്തൂർ ഈസ്റ്റ്‌ എൽ പി സ്കൂൾ കോൺക്രീറ്റ് റോഡാണ് ഇപ്പോൾ കുന്നോത്ത് പറമ്പിലെ സംസാരവിഷയം. സ്ഥലം വാർഡ് അംഗം പി.കെ മുഹമ്മദലി മുൻകൈ എടുത്ത്

പൊതു ജന സഹകരണത്തോടെ സൈഡിൽ 4 സ്ട്രീറ്റ്‌ ലൈറ്റുകളും, 8 സി സി ടീവി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു.

മാലിന്യ നിക്ഷേപം തടയാനും, റോഡ് സൈഡിൽ മാലിന്യം തള്ളുന്നത് ഒഴിവാക്കുന്നതിനുമാണ് ഒരു ലക്ഷത്തിലധികം രൂപ പൊതു ജന സഹകരണത്തോടെ സ്വരൂപിച്ച് സി സി ടീവി യും, സ്ട്രീറ്റ്‌ ലൈറ്റും യാഥാർഥ്യമാക്കിയത് .

വികസനത്തോടൊപ്പം മാലിന്യമുക്ത നാടും നമ്മുടെ പ്രധാന അജണ്ടയാണെന്നും,

ഇതിനായി സഹകരിച്ചവർക്ക് നന്ദി പറയുന്നതായും

പി.കെ മുഹമ്മദലി ട്രൂവിഷനോട് പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266487/4-street-lights-8-cc-tvs-puthur-east-lp-school-concrete-road-in-kunnoth-param-is-garbage-free-and-safe)