---
title: "കടവത്തൂരിൽ  എടിഎം തകർത്ത കേസിലെ പ്രതി ചമ്പാട് വെൽഡിഗ് ജോലിക്കിടെ  പിടിയിൽ ; അറസ്റ്റിലായത് ജാർഖണ്ഡ് സ്വദേശി"
english_title: "Accused in ATM vandalism case in Kadavathur caught while working at Chambad welding shop; Jharkhand native arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266382/accused-in-atm-vandalism-case-in-kadavathur-caught-while-working-at-chambad-welding-shop-jharkhand-native-arrested"
published_at: "2025-01-28T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798a864e33d2_Untitled-4_copy.jpg"
keywords: []
---

# കടവത്തൂരിൽ  എടിഎം തകർത്ത കേസിലെ പ്രതി ചമ്പാട് വെൽഡിഗ് ജോലിക്കിടെ  പിടിയിൽ ; അറസ്റ്റിലായത് ജാർഖണ്ഡ് സ്വദേശി

> **Lead Summary:** **കടവത്തൂർ :**കഴിഞ്ഞ വർഷം കടവത്തൂർ മുണ്ടത്തോട് റോഡിലെ സ്റ്റേറ്റ് ബാങ്കിൻ്റെ എ.ടി.എം. തകർത്ത കേസിൽ ജാർഖണ്ഡ് സ്വദേശിയായ യുവാവിനെ കൊളവല്ലൂർ പോലീസ് അറസ്റ്റു ചെയ്തു.

## Article Content

**കടവത്തൂർ :**കഴിഞ്ഞ വർഷം കടവത്തൂർ മുണ്ടത്തോട് റോഡിലെ സ്റ്റേറ്റ് ബാങ്കിൻ്റെ എ.ടി.എം. തകർത്ത കേസിൽ ജാർഖണ്ഡ് സ്വദേശിയായ യുവാവിനെ കൊളവല്ലൂർ പോലീസ് അറസ്റ്റു ചെയ്തു.

കടവത്തൂരിൽ താമസിക്കുന്ന മുഹമ്മദ് റിസ്വാൻ അൻസാറി (32)നെയാണ് ഇൻസ്പെക്ടർ കെ. സുമിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ച അറസ്റ്റചെയ്തത്.

ഏപ്രിൽ രണ്ടിനായിരുന്നു സംഭവം. മാസങ്ങളായി പ്രതിക്ക് പിന്നാലെയായിരുന്നു പൊലീസ്. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും വിരലടയാള റിപ്പോർട്ട് ലഭിക്കാൻ കാത്തിരിക്കുകയായിരുന്നു പൊലീസ്.

പലയിടത്തും വെൽഡിംഗ് ജോലി ചെയ്യുന്ന പ്രതി ചമ്പാട് ജോലിക്കെത്തിയപ്പോഴാണ് കൊളവല്ലൂർ പൊലീസ് പിടികൂടിയത്.

പ്രതിയെ തലശേരി കോടതി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266382/accused-in-atm-vandalism-case-in-kadavathur-caught-while-working-at-chambad-welding-shop-jharkhand-native-arrested)