---
title: "പഴം പൊരിയും, പരിപ്പ് വടയും, ഉള്ളിവടയും ഇനി ചില്ലറക്കാരല്ല ; 18%  ജിഎസ്‌ടി കൂടിയ മുന്തിയ തരക്കാർ"
english_title: "Fruit fritters, dal vadas, and onion vadas are no longer retail; 18% GST is high for premium brands"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266364/fruit-fritters-dal-vadas-and-onion-vadas-are-no-longer-retail-18-gst-is-high-for-premium-brands"
published_at: "2025-01-28T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679891e4c5c83_Untitled-1_copy.jpg"
keywords: []
---

# പഴം പൊരിയും, പരിപ്പ് വടയും, ഉള്ളിവടയും ഇനി ചില്ലറക്കാരല്ല ; 18%  ജിഎസ്‌ടി കൂടിയ മുന്തിയ തരക്കാർ

> **Lead Summary:** വൈകുന്നേരം ഒരു ചായയും കടിയും കഴിക്കാത്തവരായി ആരുമുണ്ടാ കില്ല. എന്നാൽ ഇനി പ്രിയപ്പെട്ട പലഹാരങ്ങൾ കഴിക്കുമ്പോൾ ഒന്ന് സൂക്ഷിക്കണം.

## Article Content

വൈകുന്നേരം ഒരു ചായയും കടിയും കഴിക്കാത്തവരായി ആരുമുണ്ടാ കില്ല. എന്നാൽ ഇനി പ്രിയപ്പെട്ട പലഹാരങ്ങൾ കഴിക്കുമ്പോൾ ഒന്ന് സൂക്ഷിക്കണം.

കാരണം ചിലരൊക്കെ ഇനി പഴയതരത്തിലല്ല എന്നാണ് പുതിയ അറിവ്. അതായത് നികുതി കുരുക്കിൽ അകപ്പെട്ടു പോയിരിക്കുകയാണ് നമ്മുടെ ഇഷ്ട പലഹാരങ്ങളായ പഴം പൊരിയും, വടകളും, ഉണ്ണിയപ്പവും എല്ലാം. പഴംപൊരിക്ക് ഇനിമുതൽ 18 ശതമാനവും, ഉണ്ണിയപ്പത്തിന് 5 ശതമാനവും ജി.എസ്‌.ടി നൽ കണം.

കേരള ബേക്കേഴ്‌സ് അസോസിയേഷൻ പറയുന്ന തനുസരിച്ച് നികുതി ഘടനയിൽ പഴംപൊരി, വട, അട, കൊഴുക്കട്ട തുടങ്ങിയ ലഘുഭക്ഷണങ്ങൾക്ക് വ്യത്യസ് പരിഗണനയാണത്രെ നൽകുന്നത് ഹാർമണൈസ്‌ഡ് സിസ്റ്റം ഒഫ് നോമൻ ക്ലേച്ചർ എന്ന കോഡ് ഉപയോഗിച്ചാണ് നികുതി നിശ്ചയിക്കുന്ന ത്.

പാർട്‌സ് ഓഫ് വെജിറ്റ ബിൾസ് ആൻഡ് ഫ്രൂട്‌സ് എന്ന വിഭാഗത്തിന് കീഴിൽ വരുന്ന പഴംപൊരി നിർമ്മാണത്തിന് കടലമാവ് ഉപയോഗിക്കുന്നത് കൊണ്ടാണ് ഇതിനെ ഉയർന്ന നികുതി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മധുരപലഹാരങ്ങളും, ലഘുഭക്ഷണങ്ങളും ചെറിയ നികുതി ഇനത്തിലാണ് ഉൾപെടുത്തിയിട്ടുള്ളതെങ്കിലും അവയിലെ ചേരുവകളുടെ അടിസ്ഥാനത്തിൽ നികുതിയിൽ മാറ്റം വരുന്നതാണ്. ഓരോ സാധനങ്ങൾക്കും എച്ച് എസ് എൻ കോഡ് ഉണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് നികുതിയും തീരുമാനിക്കുന്ന ത്.

ആഗോളതലത്തിൽ വേൾഡ് കസ്റ്റംസ് ഓർഗനൈസ ഷൻ എച്ച് എസ് എൻ കോഡുകൾ നിർണയിച്ചിട്ടുണ്ട് ങ്കിലും രാജ്യങ്ങൾക്ക് അവരുടേതായ നികുതി നിരക്കുകൾ തീരുമാനിക്കാവുന്നതാണ്.

ഇന്ത്യയിൽ ഈ നിരക്കുകൾ തീരുമാനിക്കുന്നത് ജിഎസ്ടി കൗൺസിലാണ്. പരിപ്പുവട, ഉഴുന്നുവട, ഉള്ളിവട, ബോണ്ട, അട, കൊഴുക്കട്ട, കട്ലറ്റ്, ബർഗർ, പപ്സ് തുടങ്ങിയവയ്ക്ക് 18 ശതമാനമാനം നികുതിയാണ് ഈടാക്കുന്നത്.

കൂടാതെ ചിപ്സ്, പക്കാവട, അച്ചപ്പം, മിക്‌സ്‌ചർ, ശർക്കര ഉപ്പേരി, ഉരുളക്കിഴങ്ങ് ചിപ്‌സുകൾ തു ടങ്ങിയവകൾക്ക് 12 ശതമാനവും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266364/fruit-fritters-dal-vadas-and-onion-vadas-are-no-longer-retail-18-gst-is-high-for-premium-brands)