---
title: "രക്ഷാപ്രവർത്തനത്തിലെ  കാലതാമസം ;  കാട്ടാന കിണറ്റിൽ കിടന്നത് 20 മണിക്കൂർ,  കേസെടുത്ത് വനം വകുപ്പ്"
english_title: "Delay in rescue operation: Forest Department files case after wild elephant falls into well"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266315/delay-in-rescue-operation-forest-department-files-case-after-wild-elephant-falls-into-well"
published_at: "2025-01-28T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67986d9f9944f_Untitled-1_copy.jpg"
keywords: []
---

# രക്ഷാപ്രവർത്തനത്തിലെ  കാലതാമസം ;  കാട്ടാന കിണറ്റിൽ കിടന്നത് 20 മണിക്കൂർ,  കേസെടുത്ത് വനം വകുപ്പ്

> **Lead Summary:**  മലപ്പുറം കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ കേസെടുത്ത് വനം വകുപ്പ്. രക്ഷാപ്രവർത്തനത്തിൽ കാലതാമസം വരുത്തിയതിനാണ് ഉന്നത നിർദേശപ്രകാരം കേസെടുത്തത്. നിലവിൽ ആരെയും കേസിൽ പ്രതിചേർത്തിട്ടില്ല

## Article Content

 മലപ്പുറം കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ കേസെടുത്ത് വനം വകുപ്പ്. രക്ഷാപ്രവർത്തനത്തിൽ കാലതാമസം വരുത്തിയതിനാണ് ഉന്നത നിർദേശപ്രകാരം കേസെടുത്തത്. നിലവിൽ ആരെയും കേസിൽ പ്രതിചേർത്തിട്ടില്ല

കഴിഞ്ഞ വ്യാഴാഴ്ചയാണ് അട്ടാറുമാക്കൽ സണ്ണി സേവ്യറിൻ്റ കിണറ്റിൽ ആന വീണത്. ബുധനാഴ്ച രാത്രി പത്തോടെ പ്രദേശത്തിറങ്ങിയ കാട്ടാനകളെ നാട്ടുകാർ തുരത്തുന്നതിനിടെ കൊമ്പൻ ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു 

നാട്ടുകാർ പ്രതിഷേധിച്ചതോടെ ആനയെ പുറത്തെത്തിക്കാനുള്ള ദൗത്യം വൈകിയിരുന്നു. ആനയെ കാട്ടിലേക്ക് തുരത്തിയോടിക്കാമെന്ന വനംവകുപ്പ്‌ ഉദ്യോഗസ്ഥരുടെ നിർദേശം നാട്ടുകാർ അംഗീകരിച്ചില്ല

മയക്കുവെടിവച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം.ഇരുപത് മണിക്കൂറിൽ അധികമാണ് ആന കിണറ്റിൽ കുടുങ്ങിയത്.

ചർച്ചയിൽ നാട്ടുകാരുടെ ആവശ്യങ്ങൾ അം​ഗീകരിക്കാമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് രക്ഷാ പ്രവർത്തനം നടത്താനായത്

ജെസിബി ഉപയോഗിച്ച്‌ കിണർ പൊളിച്ച്‌ വഴിയൊരുക്കി ആനയെ രക്ഷിക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266315/delay-in-rescue-operation-forest-department-files-case-after-wild-elephant-falls-into-well)