---
title: "മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിൽ 'സൂര്യൻ' പിടിയിൽ"
english_title: "Scooter stolen from Mahe railway station premises; absconding accused arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266256/scooter-stolen-from-mahe-railway-station-premises-absconding-accused-arrested"
published_at: "2025-01-27T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6797b2af63ee7_6797ad4e18ced_gfh.jpg"
keywords: []
---

# മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിൽ 'സൂര്യൻ' പിടിയിൽ

> **Lead Summary:** മാഹി :സ്കൂട്ടർ മോഷ്ടാവ് പോലീസ് പിടിയിൽ. മാഹി റെയിൽവേ സ്റ്റേഷന്ന് സമീപം നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ച നിരവധി കേസിൽ പ്രതിയായ എടക്കാട് മാവിളിച്ചിക്കണ്ടി എസ്. എസ്. സൂര്യൻ നെയാണ് ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

മാഹി :സ്കൂട്ടർ മോഷ്ടാവ് പോലീസ് പിടിയിൽ. മാഹി റെയിൽവേ സ്റ്റേഷന്ന് സമീപം നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ച നിരവധി കേസിൽ പ്രതിയായ എടക്കാട് മാവിളിച്ചിക്കണ്ടി എസ്. എസ്. സൂര്യൻ നെയാണ് ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്.

ന്യൂ മാഹി സ്വദേശിയായ കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാരനായ യുവാവ് ഡിസംബർ 6 ന് മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട സ്കൂട്ടറാണ് മോഷ്ടിച്ചത്. സംഭവത്തിൽ സ്കൂട്ടർ ഉടമ ചോമ്പാല പോലീസിൽ പരാതി നൽകുകയും, എസ് ഐ മനീഷ് വി.കെ യുടെ സംഘം അന്വേഷണം നടത്തി വരുകയായിരുന്നു.

ഇതിനിടയിൽ കൊയിലാണ്ടിയിൽ കളവ് ചെയ്ത ബാറ്ററിയുമായി ഇതേ സ്കൂട്ടറിൽ പോകവെ പ്രതിയെ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതി ജാമ്യം നേടി ചോമ്പാല പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് പാലക്കാട്ടേക്ക് ഒളിവിൽ പോയിരുന്നു.

പാലക്കാട് നിന്നും തിരിച്ചു വരുന്നതറിഞ്ഞ ചോമ്പാല പോലീസ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി. യുവാവിനെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഷീജ എ എം 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. എസ് സി.പി ഒ മാരായ അഭിജിത്ത് വി.കെ, അനന്തൻ ടി.കെ എന്നിവർ പോലീസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266256/scooter-stolen-from-mahe-railway-station-premises-absconding-accused-arrested)