---
title: "കിഴക്കേ ചമ്പാട് എടവൻ കേളോത്ത് വൈരി ഘാതക  ഭഗവതിക്ഷേത്രത്തിൽ ബാലാലയ പ്രതിഷ്ഠാ മഹോത്സവത്തിന് നാളെ തുടക്കമാകും "
english_title: "The Balalaya Pratishtha Mahotsavam will begin tomorrow at the Vairi Ghataka Bhagavathi Temple in Edavan Keloth, East Chambad."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266255/the-balalaya-pratishtha-mahotsavam-will-begin-tomorrow-at-the-vairi-ghataka-bhagavathi-temple-in-edavan-keloth-east-chambad"
published_at: "2025-01-27T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6797b0cd4651d_Untitled-1_copy.jpg"
keywords: []
---

# കിഴക്കേ ചമ്പാട് എടവൻ കേളോത്ത് വൈരി ഘാതക  ഭഗവതിക്ഷേത്രത്തിൽ ബാലാലയ പ്രതിഷ്ഠാ മഹോത്സവത്തിന് നാളെ തുടക്കമാകും 

> **Lead Summary:** ചമ്പാട് :ചൊവ്വ ബുധൻ, വ്യാഴം ദിവസങ്ങളിലായാണ് പ്രതിഷ്ഠാ മഹോത്സവം നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്.

## Article Content

ചമ്പാട് :ചൊവ്വ ബുധൻ, വ്യാഴം ദിവസങ്ങളിലായാണ് പ്രതിഷ്ഠാ മഹോത്സവം നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്.

300 വർഷങ്ങളിലധികമായി പൂജാദികർമ്മങ്ങളൊന്നും ഇല്ലാതെ നശിച്ച ക്ഷേത്രമാണ് കുടുംബാംഗങ്ങളുടെ ശ്രമഫലമായി വീണ്ടും ഉയിർത്തെഴുന്നേറ്റതെന്ന് ട്രസ്റ്റി അംഗം വാലിശേരി കുട്ടികൃഷ്ണൻ പറഞ്ഞു.

പൂക്കോട് കരുണാകര പണിക്കരുടെയും, ചെറുകുന്ന് ദിനേശ പണിക്കരുടെയും നേതൃത്വത്തിൽ നടത്തിയ സ്വർണപ്രശ്നത്തോടെയാണ് 12 വർഷം കൊണ്ട് ക്ഷേത്രം പണി പൂർത്തിയാക്കിയത്. കുടുംബങ്ങളും പ്രദേശവാസികളുമടങ്ങിയ 101 ആഘോഷ കമ്മിറ്റിയാണ് ബാലാലയ പ്രതിഷ്ഠക്കായി പ്രവൃത്തിക്കുന്നതെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആചാര്യനെ സ്വീകരിക്കും വൈകിട്ട് നാലുമണിക്ക് പ്രതിഷ്ഠ ശിലകൾ ആനയിക്കൽ ഘോഷയാത്ര നടത്തും. വാദ്യം, താലപ്പൊലി, കലവറ നിറയ്ക്കൽ

ഘോഷയാത്ര പഞ്ചവാദ്യ സമേതം വാലാൽ ശ്രീ ശാക് തേയ ദേവീക്ഷേത്രത്തിൽ നിന്നും വൈകീട്ട് പുറപ്പെടും.

വൈകിട്ട് 6 മുതൽ 7 30 വരെ

ഡോക്ടർ കെ വി ശശിധരൻ സാംസ്കാരിക പ്രഭാഷണം നടത്തും. ഏഴര മുതൽ ഒമ്പതു വരെ പൂജാകർമ്മങ്ങളും 9 മുതൽ പത്തു വരെ ഭക്തിഗാനാർച്ചനയും നടക്കും.

ബുധനാഴ്ച രാവിലെ അഞ്ചുമണിക്ക് ഗണപതിഹോമം ആറുമണി മുതൽ 12 മണി വരെ പൂജാദികർമ്മങ്ങൾ, വൈകിട്ട് നാലുമുതൽ ആറുവരെ കലാപരിപാടികൾ,

ആറു മുതൽ എട്ടുവരെ പൂജാദികർമ്മങ്ങളും, എട്ടുമുതൽ രാത്രി പത്തുവരെ സ്റ്റേജ് പരിപാടികൾ എന്നിവ നടക്കും

മൂന്നാം ദിവസമായ വ്യാഴാഴ്ച

ക്ഷേത്രം തന്ത്രി

പാറോളി ഇല്ലം ശ്രീ ഉണ്ണി നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ബാലാലയ പ്രതിഷ്ഠ നടത്തും.

ഉച്ചയ്ക്ക് പ്രസാദ സദ്യ ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266255/the-balalaya-pratishtha-mahotsavam-will-begin-tomorrow-at-the-vairi-ghataka-bhagavathi-temple-in-edavan-keloth-east-chambad)