---
title: "കണ്ണൂരിൽ മദ്രസയിൽ കള്ളൻ കയറി ;  ഷെൽഫിൽ സൂക്ഷിച്ച ഒന്നര ലക്ഷം രൂപ കവര്‍ന്നു"
english_title: "Thief enters Kannur madrasa; steals Rs. 1.5 lakh kept on shelf"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266209/thief-enters-kannur-madrasa-steals-rs-15-lakh-kept-on-shelf"
published_at: "2025-01-27T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67977c9620043_download_(2).jpg"
keywords: []
---

# കണ്ണൂരിൽ മദ്രസയിൽ കള്ളൻ കയറി ;  ഷെൽഫിൽ സൂക്ഷിച്ച ഒന്നര ലക്ഷം രൂപ കവര്‍ന്നു

> **Lead Summary:** കണ്ണൂര്‍: മദ്രസ ഓഫീസില്‍ കള്ളന്‍ കയറി പണം കവര്‍ന്നു. കണ്ണൂര്‍ സിറ്റി സലഫി മദ്രസയുടെ ഓഫീസിലാണ് കള്ളന്‍ കയറിയത്. ഓഫീസിലെ ഷെല്‍ഫ് തകര്‍ത്ത് ലോക്കറില്‍ ബാഗുകളിലായി സൂക്ഷിച്ച 1,55,500 രൂപയാണ് മോഷ്ടിച്ചത്.

## Article Content

കണ്ണൂര്‍: മദ്രസ ഓഫീസില്‍ കള്ളന്‍ കയറി പണം കവര്‍ന്നു. കണ്ണൂര്‍ സിറ്റി സലഫി മദ്രസയുടെ ഓഫീസിലാണ് കള്ളന്‍ കയറിയത്. ഓഫീസിലെ ഷെല്‍ഫ് തകര്‍ത്ത് ലോക്കറില്‍ ബാഗുകളിലായി സൂക്ഷിച്ച 1,55,500 രൂപയാണ് മോഷ്ടിച്ചത്.

25ന് രാത്രി 10 മണിക്കും 26ന് രാവിലെ 8 മണിക്കും ഇടയിലാണ് മോഷണം നടന്നത്. മദ്രസ പ്രിന്‍സിപ്പാള്‍ സി ജദീര്‍ മുഹമ്മദിന്റെ പരാതിയില്‍ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണംആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266209/thief-enters-kannur-madrasa-steals-rs-15-lakh-kept-on-shelf)