---
title: "ആയുഷ്മാൻ ഭാരത് പദ്ധതി, കേരളത്തിൽ നടപ്പിലാക്കിയില്ല ; കേന്ദ്ര ആരോഗ്യമന്ത്രിക്കും, കേരള ഗവർണർ  രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്കും ബിഡിജെഎസ്  പരാതി നൽകി."
english_title: "Ayushman Bharat scheme not implemented in Kerala; BDJS has filed a complaint with the Union Health Minister and Kerala Governor Rajendra Vishwanath Arlekar."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266187/ayushman-bharat-scheme-not-implemented-in-kerala-bdjs-has-filed-a-complaint-with-the-union-health-minister-and-kerala-governor-rajendra-vishwanath-arlekar"
published_at: "2025-01-27T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67975e73cb651_Untitled-5_copy.jpg"
keywords: []
---

# ആയുഷ്മാൻ ഭാരത് പദ്ധതി, കേരളത്തിൽ നടപ്പിലാക്കിയില്ല ; കേന്ദ്ര ആരോഗ്യമന്ത്രിക്കും, കേരള ഗവർണർ  രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്കും ബിഡിജെഎസ്  പരാതി നൽകി.

> **Lead Summary:** എഴുപത്ത് വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കുള്ള ആയുഷ്മാൻ ഭാരത് കേരളത്തിൽ ഇതുവരെ നടപ്പിലാക്കാത്തതിനെതിരെ

## Article Content

എഴുപത്ത് വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കുള്ള ആയുഷ്മാൻ ഭാരത് കേരളത്തിൽ ഇതുവരെ നടപ്പിലാക്കാത്തതിനെതിരെ

കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡക്കും, കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്കും

ബി ഡി ജെ എസ് സംസ്ഥാന സെക്രട്ടറി ഇ മനീഷ് പരാതി നൽകി.

ലക്ഷക്കണക്കിന് ഗുണഭോക്താക്കൾ രജിസ്റ്റർ ചെയ്ത് ആയുഷ്മാൻ ഭാരാത് കാർഡ് സ്വന്തമാക്കി. കേരളഗവൺമെന്റിന്റെ നിസ്സംഗത കാരണം മുതിർന്ന പൗരന്മാർക്ക് പദ്ധതി പ്രയോജനപ്പെടുന്നില്ല. ഇക്കാര്യത്തിൽ അടിയന്തരമായും ഇടപെടണമെന്നും മനീഷ് ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാർ 40% വിഹിതം ഇതുവരെ അടച്ചിട്ടില്ല. ഗുണഭോക്താക്കളെ ഇൻഷ്വർ ചെയ്യുന്നതിന് ഇൻഷുറൻസ് കമ്പനിയെ ചുമതലപ്പെടുത്തിയിട്ടില്ല. എംപാനൽ ചെയ്ത ആശുപത്രികളെ തിരഞ്ഞെടുക്കുന്നതിന് ചർച്ച നടന്നിട്ടില്ല. ചികിത്സയ്ക്കുള്ള പാക്കേജുകളും നടപടിക്രമങ്ങളും അന്തിമമാക്കിയിട്ടില്ലന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാന സർക്കാരിന്റെ ആധികാരിക കാലതാമസം ഒഴിവാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി സംസ്ഥാനത്തെ മുതിർന്ന പൗരന്മാർക്ക് ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ചികിത്സ സഹായം കേരളത്തിൽ നടപ്പിലാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് പരാതി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266187/ayushman-bharat-scheme-not-implemented-in-kerala-bdjs-has-filed-a-complaint-with-the-union-health-minister-and-kerala-governor-rajendra-vishwanath-arlekar)