---
title: "ബി എം എസ് നേതാവിന്  പാനൂരിൽ മർദ്ദനമേറ്റ സംഭവത്തിൽ പാനൂർ ടൗണിൽ പ്രതിഷേധ പ്രകടനവുമായി  ബിഎംഎസ് ; വൈകീട്ടും ജില്ലയിലുടനീളം  പ്രതിഷേധം"
english_title: "BMS holds protest in Panur town over assault on BMS leader in Panur; Protests continue across the district even in the evening"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266162/bms-holds-protest-in-panur-town-over-assault-on-bms-leader-in-panur-protests-continue-across-the-district-even-in-the-evening"
published_at: "2025-01-27T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67974564bd5a8_njunununu.jpg"
keywords: []
---

# ബി എം എസ് നേതാവിന്  പാനൂരിൽ മർദ്ദനമേറ്റ സംഭവത്തിൽ പാനൂർ ടൗണിൽ പ്രതിഷേധ പ്രകടനവുമായി  ബിഎംഎസ് ; വൈകീട്ടും ജില്ലയിലുടനീളം  പ്രതിഷേധം

> **Lead Summary:** പാനൂർ : ചുമട് മസ്ദൂർ സംഘ് (ബി.എം.എസ്) കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം പി ജിഗീഷ് ബാബുവിനാണ് മർദ്ദനമേറ്റത്. ഞായറാഴ്ച രാത്രി 10 ന് പാനൂരിനടുത്ത് മുത്താറിപ്പീടികയിൽ വച്ച് സിപിഎം പ്രവർത്തകർ അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ ജിഗീഷ് ബാബു തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

പാനൂർ : ചുമട് മസ്ദൂർ സംഘ് (ബി.എം.എസ്) കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം പി ജിഗീഷ് ബാബുവിനാണ് മർദ്ദനമേറ്റത്. ഞായറാഴ്ച രാത്രി 10 ന് പാനൂരിനടുത്ത് മുത്താറിപ്പീടികയിൽ വച്ച് സിപിഎം പ്രവർത്തകർ അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ ജിഗീഷ് ബാബു തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.

അക്രമത്തിൽ പ്രതിഷേധിച്ച് പാനൂർ ടൗണിൽ ബി.എം.എസ് പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തി.പാനൂർ ബി എം എസ് പരിസരത്തുനിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ബസ് സ്റ്റാൻ്റിൽ സമാപിച്ചു. വൈകീട്ട് 5 മണിക്ക് ജില്ലയിലുടനീളം എല്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തുമെന്ന് ജില്ലാ ജോയിൻ്റ് സെക്രട്ടറി ബിനീഷ് കെ.ടി.കെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266162/bms-holds-protest-in-panur-town-over-assault-on-bms-leader-in-panur-protests-continue-across-the-district-even-in-the-evening)