---
title: "കൊയിലാണ്ടി ക്ഷേത്രത്തിന് സമീപം സ്ത്രീയുടെ മൃതദേഹം, മരിച്ചത് ചെറിയമങ്ങാട് സ്വദേശിനിയെന്ന് സൂചന"
english_title: "Woman's body found near Koyilandy temple, indications are that the deceased is a native of Cheriamangad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266098/womans-body-found-near-koyilandy-temple-indications-are-that-the-deceased-is-a-native-of-cheriamangad"
published_at: "2025-01-27T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679718393e9e7_download_(4).jpg"
keywords: []
---

# കൊയിലാണ്ടി ക്ഷേത്രത്തിന് സമീപം സ്ത്രീയുടെ മൃതദേഹം, മരിച്ചത് ചെറിയമങ്ങാട് സ്വദേശിനിയെന്ന് സൂചന

> **Lead Summary:** കൊയിലാണ്ടി ബീച്ചിന്റെ പരിസരത്തെ വിരുന്നുകണ്ടി ക്ഷേത്രത്തിന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടർന്ന് കോസ്റ്റൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

## Article Content

കൊയിലാണ്ടി ബീച്ചിന്റെ പരിസരത്തെ വിരുന്നുകണ്ടി ക്ഷേത്രത്തിന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടർന്ന് കോസ്റ്റൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു. ചെറിയമങ്ങാട് സ്വദേശിനിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക വിവരം. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266098/womans-body-found-near-koyilandy-temple-indications-are-that-the-deceased-is-a-native-of-cheriamangad)