---
title: "പുന്നോലിൽ എം.ടി., ജയചന്ദ്രൻ അനുസ്മരണം നടത്തി"
english_title: "M.T. Jayachandran commemorated in Punnoli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266081/mt-jayachandran-commemorated-in-punnoli"
published_at: "2025-01-27T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67970d5c37028_Untitled-3_copy.jpg"
keywords: []
---

# പുന്നോലിൽ എം.ടി., ജയചന്ദ്രൻ അനുസ്മരണം നടത്തി

> **Lead Summary:** ന്യൂമാഹി : പുന്നോൽ കുറിച്ചിയിൽ യങ്ങ് പയനിയേർസ് ലൈബ്രറി, റീഡിങ്ങ് റൂം, ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് എം.ടി. വാസുദേവൻ നായരെയും സിനിമാ പിന്നണി ഗായകൻ പി. ജയചന്ദ്രനെയും അനുസ്മരിച്ചു.

## Article Content

ന്യൂമാഹി : പുന്നോൽ കുറിച്ചിയിൽ യങ്ങ് പയനിയേർസ് ലൈബ്രറി, റീഡിങ്ങ് റൂം, ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് എം.ടി. വാസുദേവൻ നായരെയും സിനിമാ പിന്നണി ഗായകൻ പി. ജയചന്ദ്രനെയും അനുസ്മരിച്ചു.

ലൈബ്രറി കൗൺസിൽ തലശ്ശേരി താലൂക്ക് സെക്രട്ടറി പവിത്രൻ മൊകേരി ഉദ്ഘാടനം ചെയ്തു. വനിതാ സാഹിതി തലശ്ശേരി മേഖല സെക്രട്ടറി ടി.കെ. ബിന്ദു അനുസ്മരണ പ്രഭാഷണം നടത്തി. എ.വി. ചന്ദ്രദാസൻ അധ്യക്ഷത വഹിച്ചു. കെ.പി. പ്രഭാകരൻ, കെ.ഉദയഭാനു എന്നിവർ സംസാരിച്ചു. രഘു പുന്നോലിൻ്റെ നേതൃത്വത്തിൻ്റെ പി.ജയചന്ദ്രൻ്റെ ഗാനങ്ങൾ കോർത്തിണക്കി ഗാനാഞ്ജലി അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266081/mt-jayachandran-commemorated-in-punnoli)