---
title: "ബി എം എസ് ജില്ലാ നേതാവിന്  പാനൂരിൽ മർദ്ദനം ; പിന്നിൽ സിപിഎമ്മെന്ന് ബിഎംഎസ്, ഇന്ന് പ്രതിഷേധം"
english_title: "BMS district leader assaulted in Panur; BMS says CPM behind it, protests today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266057/bms-district-leader-assaulted-in-panur-bms-says-cpm-behind-it-protests-today"
published_at: "2025-01-27T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6796f0992b603_download_(2).jpg"
keywords: []
---

# ബി എം എസ് ജില്ലാ നേതാവിന്  പാനൂരിൽ മർദ്ദനം ; പിന്നിൽ സിപിഎമ്മെന്ന് ബിഎംഎസ്, ഇന്ന് പ്രതിഷേധം

> **Lead Summary:** പാനൂർ : ചുമട് മസ്ദൂർ സംഘ് (ബി.എം.എസ്) കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ജിഗീഷ് ബാബുവിനാണ് മർദ്ദനമേറ്റത്. ഞായറാഴ്ച രാത്രി 10 ന് പാനൂരിനടുത്ത് മുത്താറിപ്പീടികയിൽ വച്ച് സിപിഎം പ്രവർത്തകർ അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

## Article Content

പാനൂർ : ചുമട് മസ്ദൂർ സംഘ് (ബി.എം.എസ്) കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ജിഗീഷ് ബാബുവിനാണ് മർദ്ദനമേറ്റത്. ഞായറാഴ്ച രാത്രി 10 ന് പാനൂരിനടുത്ത് മുത്താറിപ്പീടികയിൽ വച്ച് സിപിഎം പ്രവർത്തകർ അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

മർദ്ദനത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10ന് പാനൂർ ടൗണിൽ പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടക്കും. വൈകീട്ട് 5 മണിക്ക് ജില്ലയിലുടനീളം എല്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തുമെന്ന് ജില്ലാ ജോയിൻ്റ് സെക്രട്ടറി ബിനീഷ് കെ.ടി.കെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266057/bms-district-leader-assaulted-in-panur-bms-says-cpm-behind-it-protests-today)