---
title: "അധ്യാപനമെന്നത് തീർത്ഥയാത്രയാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ; ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം നടന്നു."
english_title: "Minister Ramachandran Kadannappally said that teaching is a pilgrimage; an alumni meet was held at Champad West UP School."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/265971/minister-ramachandran-kadannappally-said-that-teaching-is-a-pilgrimage-an-alumni-meet-was-held-at-champad-west-up-school"
published_at: "2025-01-26T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6796013ae2968_Untitled-1_copy.jpg"
keywords: []
---

# അധ്യാപനമെന്നത് തീർത്ഥയാത്രയാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ; ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം നടന്നു.

> **Lead Summary:** അധ്യാപനമെന്നത് ഒരു തീർത്ഥയാത്രയാണെന്ന് മ്യൂസിയം പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ ശതാബ്ദിയാഘോഷത്തിൻ്റെ ഭാഗമായി നടന്ന പൂർവ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

അധ്യാപനമെന്നത് ഒരു തീർത്ഥയാത്രയാണെന്ന് മ്യൂസിയം പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ ശതാബ്ദിയാഘോഷത്തിൻ്റെ ഭാഗമായി നടന്ന പൂർവ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ക്ലാസ് മുറികളിലാണ് രാഷ്ട്ര നിർമ്മാണം നടക്കുന്നതെന്നാണ് പറയപ്പെടുന്നത്. അധ്യാപനത്തെക്കാൾ മൂല്യമേറിയ മറ്റൊരു പ്രവർത്തനമില്ല. അധ്യാപനം ഒരു തീർത്ഥയാത്രയാണെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

വിരമിച്ച അധ്യാപകർക്കുള്ള ഉപഹാര സമർപ്പണവും, നൂറിലേറെ തവണ രക്തദാനം നടത്തിയ ടി.ടി അഷ്ക്കറിനെയും മന്ത്രി ഉപഹാരം നൽകി ആദരിച്ചു.

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസി. കെ.കെ മണിലാൽ അധ്യക്ഷനായി. പ്രധാനധ്യാപകൻ വി.പി രജിലേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്തംഗം കെ.കെ പവിത്രൻ മാസ്റ്റർ, വാർഡംഗങ്ങളായ ഹഫ്സത്ത് ഇടവലത്ത്, സി.രൂപ, പി ടി എ പ്രസിഡണ്ട് കെ. നിഷാദ്, വൈസ് പ്രസി.പി.പി പ്രദീപൻ, മദർ പിടിഎ പ്രസിഡണ്ട് നസീറ, നസീർ ഇടവലത്ത്, പൂർവ വിദ്യാർത്ഥി ഡോ.എസ്. ശബ്ന എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡണ്ട് ടി.ഹരിദാസ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി പി.കെ സുർജിത്ത് നന്ദിയും പറഞ്ഞു. വിവിധ മേളകളിൽ കഴിവ് തെളിയിച്ചവരെയും മന്ത്രി ഉപഹാരം നൽകി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/265971/minister-ramachandran-kadannappally-said-that-teaching-is-a-pilgrimage-an-alumni-meet-was-held-at-champad-west-up-school)