---
title: "തർക്കം പറഞ്ഞു തീർക്കാനെത്തിയ പ്ലസ് വൺ  വിദ്യാർഥി സഹപാഠിയെ കഴുത്തിന്  കുത്തിപ്പരിക്കേൽപിച്ചു ;സംഭവം കോഴിക്കോട്,  പിതാവടക്കം കസ്റ്റഡിയിൽ"
english_title: "A Plus One student stabbed his classmate in the neck while trying to settle a dispute; incident in Kozhikode, father and son in custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/265840/a-plus-one-student-stabbed-his-classmate-in-the-neck-while-trying-to-settle-a-dispute-incident-in-kozhikode-father-and-son-in-custody"
published_at: "2025-01-25T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679511108292d_download_(3).jpg"
keywords: []
---

# തർക്കം പറഞ്ഞു തീർക്കാനെത്തിയ പ്ലസ് വൺ  വിദ്യാർഥി സഹപാഠിയെ കഴുത്തിന്  കുത്തിപ്പരിക്കേൽപിച്ചു ;സംഭവം കോഴിക്കോട്,  പിതാവടക്കം കസ്റ്റഡിയിൽ

> **Lead Summary:** കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മറ്റൊരു വിദ്യാര്‍ത്ഥിയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ പത്മരാജ സ്കൂളിന് സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്.

## Article Content

കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മറ്റൊരു വിദ്യാര്‍ത്ഥിയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ പത്മരാജ സ്കൂളിന് സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്.

വിദ്യാര്‍ത്ഥിയുടെ കഴുത്തിനാണ് ആക്രമിച്ചത്. കഴുത്തിന് കുത്തേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒരു വര്‍ഷം മുമ്പ് രണ്ട് കുട്ടികളും തമ്മിൽ തര്‍ക്കം ഉണ്ടായിരുന്നു.സംഭവത്തിൽ കുത്തിയ വിദ്യാര്‍ത്ഥിയെയും പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പത്താം ക്ലാസിൽ ഇരുവരും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്. പ്ലസ് വണ്ണിന് ചേര്‍ന്ന ഇരുവരും പ്രദേശത്തുള്ള രണ്ട് സ്കൂളിലിലാണ് പഠിക്കുന്നത്.

ഇരുവരും തമ്മിൽ മുമ്പുണ്ടായ തര്‍ക്കത്തിൽ ഇന്നലെ സ്കൂളിലേക്ക് പോകുന്നതിനിടെ ബസിൽ വെച്ചും തര്‍ക്കമുണ്ടായിരുന്നു. ഇന്നലെ ബസിൽ വെച്ചുണ്ടായ തര്‍ക്കം കയ്യാങ്കളിയിലാണ് കലാശിച്ചത്.

ഇത് പറഞ്ഞു തീര്‍ക്കാൻ ഒരു വിദ്യാര്‍ത്ഥിയുടെ വീട്ടിൽ കൂട്ടുക്കാരുമായി എത്തിയതായിരുന്നു വിദ്യാര്‍ത്ഥി. ഇതിനിടെയാണ് വാക്കേറ്റവും കത്തിക്കുത്തും.

കൂട്ടുകാര്‍ക്കൊപ്പം തര്‍ക്കം പറഞ്ഞുതീര്‍ക്കാനെത്തിയ വിദ്യാര്‍ത്ഥിയെ ആണ് ആക്രമിച്ചത്. സംഭവം നടക്കുമ്പോള്‍ ആക്രമിച്ച വിദ്യാര്‍ത്ഥിയുടെ പിതാവും കൂടെയുണ്ടായിരുന്നുവെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/265840/a-plus-one-student-stabbed-his-classmate-in-the-neck-while-trying-to-settle-a-dispute-incident-in-kozhikode-father-and-son-in-custody)