---
title: "ചൊക്ലി പടന്നക്കരയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേർക്ക് അക്രമം ; പിന്നിൽ ആർ.എസ്.എസെന്ന് സി പി എം"
english_title: "Violence at CPM branch secretary's house in Chokli Padannakkara; CPM says RSS behind it"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/265834/violence-at-cpm-branch-secretarys-house-in-chokli-padannakkara-cpm-says-rss-behind-it"
published_at: "2025-01-25T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67950cbfb43eb_Untitled-2_copy.jpg"
keywords: []
---

# ചൊക്ലി പടന്നക്കരയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേർക്ക് അക്രമം ; പിന്നിൽ ആർ.എസ്.എസെന്ന് സി പി എം

> **Lead Summary:** ചൊക്ലി: ചൊക്ലി പടന്നക്കര തെയ്യത്താംപറമ്പ് ബ്രാഞ്ച് സെക്രട്ടറി ടി.പി ബാബുവിന്റെ വീടിനു നേരെ ആക്രമണം. ഇന്നലെ അർദ്ധ രാത്രി 3 മണിയോടുകൂടിയാണ് ആക്രമണം ഉണ്ടായത്.

## Article Content

ചൊക്ലി: ചൊക്ലി പടന്നക്കര തെയ്യത്താംപറമ്പ് ബ്രാഞ്ച് സെക്രട്ടറി ടി.പി ബാബുവിന്റെ വീടിനു നേരെ ആക്രമണം. ഇന്നലെ അർദ്ധ രാത്രി 3 മണിയോടുകൂടിയാണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സിപിഐഎം ആരോപിച്ചു. പടന്നക്കര ക്ഷേത്ര തിറ മഹോത്സവുമായി ബന്ധപ്പെട്ട് പ്രദേശത്ത് കൊടി മരങ്ങൾ നശിപ്പിച്ചതായി പരാതി ഉയർന്നിരുന്നു. പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. ഇതിൻ്റെ ഭാഗമായിട്ടാണ് അക്രമം നടന്നതെന്ന് പോലീസ് സംശയിക്കുന്നു.ചൊക്ലി പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/265834/violence-at-cpm-branch-secretarys-house-in-chokli-padannakkara-cpm-says-rss-behind-it)