---
title: "അൽബിർ കിഡ്സ് ഫെസ്റ്റ് കണ്ണൂർ സോൺ 2  കലോത്സവം പെരിങ്ങത്തൂർ  എജദ് അൽബിർ സ്കൂളിൽ നടന്നു ; മാറ്റുരച്ചത് 22 വിദ്യാലയങ്ങളിൽ നിന്നായി ആയിരത്തോളം  വിദ്യാർത്ഥികൾ."
english_title: "Albir Kids Fest Kannur Zone 2 Kalolsavam was held at Ejad Albir School, Peringathur; around a thousand students from 22 schools participated."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/265797/albir-kids-fest-kannur-zone-2-kalolsavam-was-held-at-ejad-albir-school-peringathur-around-a-thousand-students-from-22-schools-participated"
published_at: "2025-01-25T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6794eac9421a9_Untitled-1_copy.jpg"
keywords: []
---

# അൽബിർ കിഡ്സ് ഫെസ്റ്റ് കണ്ണൂർ സോൺ 2  കലോത്സവം പെരിങ്ങത്തൂർ  എജദ് അൽബിർ സ്കൂളിൽ നടന്നു ; മാറ്റുരച്ചത് 22 വിദ്യാലയങ്ങളിൽ നിന്നായി ആയിരത്തോളം  വിദ്യാർത്ഥികൾ.

> **Lead Summary:** പെരിങ്ങത്തൂർ: പെരിങ്ങത്തൂർ മഹല്ല് ജമാഅത്ത് പ്രസിഡണ്ട് നെല്ലിക്ക മുസ്തഫ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്.

## Article Content

പെരിങ്ങത്തൂർ: പെരിങ്ങത്തൂർ മഹല്ല് ജമാഅത്ത് പ്രസിഡണ്ട് നെല്ലിക്ക മുസ്തഫ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്.

പാനൂർ നഗരസഭാ ചെയർമാൻ കെ.പി ഹാഷിം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മുസ്തഫ നെല്ലിക്ക അധ്യക്ഷനായി. അൽബിർ ഡയറക്ടർ കെ.പി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.

അൽബിർ കണ്ണൂർ ജില്ലാ കോഡിനേറ്റർ ഹംസ മയ്യിൽ, സംയുക്ത മഹല്ല് പ്രസിഡണ്ട് എൻ.എ അബൂബക്കർ മാസ്റ്റർ, വാർഡ് കൗൺസിലർ എം പി കെ അയ്യൂബ്, പെരിങ്ങത്തൂർ റെയ്ഞ്ച് ട്രഷറർ കുറുവാളി മമ്മു ഹാജി, ദർസ് യത്തീംഖാന സെക്രട്ടറി കൂടത്തിൽ കുഞ്ഞബ്ദുള്ള, കാസിം ഹന, നജീബ് നെല്ലിക്ക, ഫൈസൽ കുണ്ടത്തിൽ, മജീദ് തുറങ്ങാൾ, ഉനൈസ് വാഫി, ജംഷീദ്, കുഞ്ഞാറ്റ തങ്ങൾ, ഒ.കെ സിദ്ദിഖ്, സഫീർ ഉസ്താദ്, ഉനൈസ് വാഫി, കെ.പി.എസ് അബ്ദുള്ള, സി.എച്ച് നജീബ് എന്നിവർ സംസാരിച്ചു. മഹല്ല് ജമാഅത്ത് സെക്രട്ടറി സിദ്ധിഖ് കൂടത്തിൽ സ്വാഗതവും, ട്രഷറർ അസീസ് കുന്നോത്ത് നന്ദിയും പറഞ്ഞു. മഹല്ല് ഖാസി ഉമ്മർ മുസ്ല്യാർ പ്രാർത്ഥന നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/265797/albir-kids-fest-kannur-zone-2-kalolsavam-was-held-at-ejad-albir-school-peringathur-around-a-thousand-students-from-22-schools-participated)