---
title: "'അതിദാരുണം'; ബസ് യാത്രക്കാരിയുടെ തലയറ്റുപോയി, അപകടം യാത്രക്കിടെ ഛർദ്ദിക്കാൻ തല പുറത്തിട്ടപ്പോൾ"
english_title: " Bus passenger's head was crushed, accident occurred when she stuck her head out to vomit during the journey"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/265796/bus-passengers-head-was-crushed-accident-occurred-when-she-stuck-her-head-out-to-vomit-during-the-journey"
published_at: "2025-01-25T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6794ed2675746_download_(2).jpg"
keywords: []
---

# 'അതിദാരുണം'; ബസ് യാത്രക്കാരിയുടെ തലയറ്റുപോയി, അപകടം യാത്രക്കിടെ ഛർദ്ദിക്കാൻ തല പുറത്തിട്ടപ്പോൾ

> **Lead Summary:** ബസ് യാത്രക്കിടെയുണ്ടായ അപകടത്തിൽ യാത്രക്കാരിയുടെ തലയറ്റുപോയി. കർണാടക ആർ ടി സി ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്കാണ് ദാരുണാന്ത്യം.

## Article Content

ബസ് യാത്രക്കിടെയുണ്ടായ അപകടത്തിൽ യാത്രക്കാരിയുടെ തലയറ്റുപോയി. കർണാടക ആർ ടി സി ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്കാണ് ദാരുണാന്ത്യം.

ഛർദ്ദിക്കാൻ വേണ്ടി തല പുറത്തിട്ട സ്ത്രീയുടെ തലയിൽ എതിർ ദിശയിൽ വന്ന ലോറിയിടിച്ചതാണ് ദുരന്തമായത്. ഇവരുടെ തലയും ഉടലും വേറെയായി. കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/265796/bus-passengers-head-was-crushed-accident-occurred-when-she-stuck-her-head-out-to-vomit-during-the-journey)