---
title: "മാഹി ചാലക്കര തപസ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് രണ്ടാം വാർഷികം നാളെ"
english_title: "Mahi Chalakkara Tapasya Institute of Music's second anniversary tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/265572/mahi-chalakkara-tapasya-institute-of-musics-second-anniversary-tomorrow"
published_at: "2025-01-24T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67939f59b96fb_Untitled-2_copy.jpg"
keywords: []
---

# മാഹി ചാലക്കര തപസ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് രണ്ടാം വാർഷികം നാളെ

> **Lead Summary:** മാഹി: ശാസ്ത്രീയസംഗീത - ഉപകരണ പഠന രംഗത്ത് ഉത്തര കേരളത്തിലെ പ്രമുഖ സ്ഥാപനമായ ചാലക്കര തപസ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിന്റെ രണ്ടാം വാർഷികം ജനുവരി 25ന് വിപുലമായ പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 3 മണിക്ക് ചാലക്കര പി.എം.ശ്രീ യു.ജി. ഹൈസ്ക്കൂൾ ഗ്രൗണ്ടിലാണ് പരിപാടി. 6.30 വരെ സംഗീത വിദ്യാർത്ഥികളുടെ സംഗീതാർച്ചന നടക്കും. സാംസ്ക്കാരിക സമ്മേളനം ഡയറക്ടർ അജിത് വളവിലിന്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് നിർവ്വഹിക്കും സജിത് നാരായണൻ , കെ വി.മുരളിധരൻ,ചാലക്കര പുരുഷു ആനന്ദ് കുമാർ പറമ്പത്ത്, പ്രദീപ് പത്മനാഭൻ, കെ.കെ.രാജീവ് സംസാരിക്കും. തുടർന്ന് ഗാനമേളയുണ്ടാകും.

## Article Content

മാഹി: ശാസ്ത്രീയസംഗീത - ഉപകരണ പഠന രംഗത്ത് ഉത്തര കേരളത്തിലെ പ്രമുഖ സ്ഥാപനമായ ചാലക്കര തപസ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിന്റെ രണ്ടാം വാർഷികം ജനുവരി 25ന് വിപുലമായ പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 3 മണിക്ക് ചാലക്കര പി.എം.ശ്രീ യു.ജി. ഹൈസ്ക്കൂൾ ഗ്രൗണ്ടിലാണ് പരിപാടി. 6.30 വരെ സംഗീത വിദ്യാർത്ഥികളുടെ സംഗീതാർച്ചന നടക്കും. സാംസ്ക്കാരിക സമ്മേളനം ഡയറക്ടർ അജിത് വളവിലിന്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് നിർവ്വഹിക്കും സജിത് നാരായണൻ , കെ വി.മുരളിധരൻ,ചാലക്കര പുരുഷു ആനന്ദ് കുമാർ പറമ്പത്ത്, പ്രദീപ് പത്മനാഭൻ, കെ.കെ.രാജീവ് സംസാരിക്കും. തുടർന്ന് ഗാനമേളയുണ്ടാകും.

നിർദ്ധനവിദ്യാർത്ഥികൾക്ക് സൗജന്യ സംഗീത പഠനം, പൊതുജനങ്ങൾക്കായി പ്രതിമാസ സംഗീത പരിപാടി , മൺമറഞ്ഞ പ്രതിഭകൾക്കായുള്ള അനുസ്മരണ ചടങ്ങുകൾ . ആദരായന പരിപാടികൾ എന്നിവ നടത്തിവരുന്നതായി

വാർത്താ സമ്മേളനത്തിൽ ഡയറക്ടർ അജിത് വളവിൽ പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് .കെ കെ.രാജീവ്, ഗായകൻ

കെ.അശോകൻ , കെ. രേഷിത എന്നിവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/265572/mahi-chalakkara-tapasya-institute-of-musics-second-anniversary-tomorrow)