---
title: "സംവിധായകൻ ഷാഫി ഗുരുതരാവസ്ഥയിൽ ; പ്രാർത്ഥനയോടെ സിനിമാ ലോകം"
english_title: "Director Shafi in critical condition; Cinema world prays"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/265358/director-shafi-in-critical-condition-cinema-world-prays"
published_at: "2025-01-23T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679270a0cf681_Untitled-3_copy.jpg"
keywords: []
---

# സംവിധായകൻ ഷാഫി ഗുരുതരാവസ്ഥയിൽ ; പ്രാർത്ഥനയോടെ സിനിമാ ലോകം

> **Lead Summary:** സംവിധായകൻ ഷാഫി ഗുരുതരാവസ്ഥയിൽ ജനുവരി 16ന് സ്ട്രോക്കിനെ തുടർന്നാണ് ഷാഫിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

## Article Content

സംവിധായകൻ ഷാഫി ഗുരുതരാവസ്ഥയിൽ ജനുവരി 16ന് സ്ട്രോക്കിനെ തുടർന്നാണ് ഷാഫിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഷാഫിയെ ന്യൂറോ സർജിക്കൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും, അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ആശുപത്രി അധികൃതർ ഷാഫിയുടെ ആരോഗ്യസ്ഥിതി സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്. വിദഗ്‌ധ ഡോക്ടർമാരുടെ സംഘമാണ് ഷാഫിയെ ചികിത്സിക്കുന്നത്.

കല്യാണ രാമൻ, പുലിവാൽ കല്യാണം, തൊമ്മനും മക്കളും, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ നിരവധി ബോക്സോഫീസ് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഷാഫി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/265358/director-shafi-in-critical-condition-cinema-world-prays)