---
title: "ക്ലാസ് നടക്കുന്നതിനിടെ പുറത്തേയ്ക്കിറങ്ങിയ വിദ്യാർത്ഥി മൂന്നാം നിലയില്‍ നിന്ന് ചാടി  ജീവനൊടുക്കി"
english_title: "Student who went outside during class committed suicide by jumping from the third floor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/265349/student-who-went-outside-during-class-committed-suicide-by-jumping-from-the-third-floor"
published_at: "2025-01-23T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679262388dfb2_67925a949eb23_SDF.jpg"
keywords: []
---

# ക്ലാസ് നടക്കുന്നതിനിടെ പുറത്തേയ്ക്കിറങ്ങിയ വിദ്യാർത്ഥി മൂന്നാം നിലയില്‍ നിന്ന് ചാടി  ജീവനൊടുക്കി

> **Lead Summary:** ആന്ധ്രപ്രദേശിൽ കോളേജ് വിദ്യാർത്ഥി മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കിയ നിലയിൽ. ആന്ധ്രയിലെ നാരായണ കോളേജിലെ വിദ്യാർത്ഥിയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

## Article Content

ആന്ധ്രപ്രദേശിൽ കോളേജ് വിദ്യാർത്ഥി മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കിയ നിലയിൽ. ആന്ധ്രയിലെ നാരായണ കോളേജിലെ വിദ്യാർത്ഥിയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

വിദ്യാർത്ഥി ജീവനൊടുക്കന്ന ദ്യശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. രാവിലെ 10.15 ന് ക്ലാസിൽ നിന്ന് ഇറങ്ങിയതിന് ശേഷം താഴേയ്ക്ക് ചാടുകയായിരുന്നുവെന്നാണ് സിസിടിവി ദ്യശ്യങ്ങൾ വ്യക്തമാക്കുന്നത്.

ക്ലാസ് നടക്കുമ്പോ‌ൾ വിദ്യാര്‍ത്ഥി പുറത്തേയ്ക്ക് ഇറങ്ങി പോകുന്നതും സഹപാഠികള്‍ പിന്നാലെയെത്തി എന്താണ് നടന്നതെന്ന് നോക്കുന്നതും സിസിടിവിയില്‍ കാണാം.

മരണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/265349/student-who-went-outside-during-class-committed-suicide-by-jumping-from-the-third-floor)