---
title: "കണ്ണൂരിൽ വിളക്കിൽനിന്ന് തീപിടിച്ച് വയോധിക മരണപ്പെട്ടു."
english_title: "An elderly woman died after catching fire from a lamp in Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/265339/an-elderly-woman-died-after-catching-fire-from-a-lamp-in-kannur"
published_at: "2025-01-23T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67925a65e9a6b_Untitled-2_copy.jpg"
keywords: []
---

# കണ്ണൂരിൽ വിളക്കിൽനിന്ന് തീപിടിച്ച് വയോധിക മരണപ്പെട്ടു.

> **Lead Summary:** കണ്ണൂർ :പൊള്ളലേറ്റ് ചികിത്സയിലാ യിരുന്ന വയോധികയായ വീട്ടമ്മ മരിച്ചു. കണ്ണൂർ മുണ്ടേരി തളിമഠത്തിൽ പരേതനായ ടി എം നാരായണൻ നമ്പ്യാരുടെ ഭാര്യ പി ആർ അമ്പുജാക്ഷി അമ്മ യാണ് മരണപ്പെട്ടത്.

## Article Content

കണ്ണൂർ :പൊള്ളലേറ്റ് ചികിത്സയിലാ യിരുന്ന വയോധികയായ വീട്ടമ്മ മരിച്ചു. കണ്ണൂർ മുണ്ടേരി തളിമഠത്തിൽ പരേതനായ ടി എം നാരായണൻ നമ്പ്യാരുടെ ഭാര്യ പി ആർ അമ്പുജാക്ഷി അമ്മ യാണ് മരണപ്പെട്ടത്.

കഴിഞ്ഞ 14ന് വിളക്ക് തൊട്ട് തലയിൽ വെക്കാൻ കുനിഞ്ഞപ്പോൾ വിളക്കിൽ നിന്ന് ഇട്ടിരുന്ന വസ്ത്രത്തിന് തീപിടിക്കുക യായിരുന്നു. ഇവർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ യിലിരിക്കെയാണ് മരണപ്പെട്ടത്.

മക്കൾ: പി.ആർ.ഹരിദാസൻ (കരാറിനകം സഹകരണ ബാ ങ്ക് മുൻസെക്രട്ടറി), തനുജ. മരുമക്കൾ: ടി രാജഗോപാലൻ (ബിസിനസ്), ജി പി പ്രീത (എസ് എസ് എ ഇ ഒ ഓഫീസ് തലശ്ശേരി).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/265339/an-elderly-woman-died-after-catching-fire-from-a-lamp-in-kannur)