---
title: "കണ്ണൂരിൽ ഹോട്ടൽ മുറിയിൽ വച്ച ആറു പവൻ്റെ  സ്വർണമാല മോഷണം പോയതായി പരാതി ; പൊലീസ് അന്വേഷണം തുടങ്ങി"
english_title: "A six-pawan gold necklace from a hotel room in Kannur was reported stolen; police have begun an investigation."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/265325/a-six-pawan-gold-necklace-from-a-hotel-room-in-kannur-was-reported-stolen-police-have-begun-an-investigation"
published_at: "2025-01-23T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67924be9af78a_download_(3).jpg"
keywords: []
---

# കണ്ണൂരിൽ ഹോട്ടൽ മുറിയിൽ വച്ച ആറു പവൻ്റെ  സ്വർണമാല മോഷണം പോയതായി പരാതി ; പൊലീസ് അന്വേഷണം തുടങ്ങി

> **Lead Summary:** കണ്ണൂർ :വിവാഹത്തിനായി പയ്യന്നൂരിലെത്തിയ ചെന്നൈ സ്വദേശിനിയുടെ ആറ് പവനോളം തൂക്കം വരുന്ന സ്വർണമാല ഹോട്ടൽ മുറിയിൽ വച്ച് മോഷണം പോയതായി പരാതി.

## Article Content

കണ്ണൂർ :വിവാഹത്തിനായി പയ്യന്നൂരിലെത്തിയ ചെന്നൈ സ്വദേശിനിയുടെ ആറ് പവനോളം തൂക്കം വരുന്ന സ്വർണമാല ഹോട്ടൽ മുറിയിൽ വച്ച് മോഷണം പോയതായി പരാതി.

തമിഴ്നാട് ചെന്നൈ സ്വദേശിനി സത്യശ്രീ ( 49) യുടെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പയ്യന്നൂരിലെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹചടങ്ങിൽ പങ്കെടുക്കുന്നതിനായി കുടുംബ സമേതം എത്തിയ സത്യശ്രീ ഗവ. ആശുപത്രി റോഡിലെ ഇൻ്റർനാഷണൽ ഹോട്ടലിൽ 21നാ ണ് മുറിയെടുത്തത്. വിവാഹ ശേഷം പയ്യന്നൂരിലെയും മറ്റും കാഴ്ചകൾ കാണുന്നതിനായി പോകുമ്പോൾ

ആഭരണങ്ങൾ ഹോട്ടൽ മുറിയിൽ ഭദ്രമായി സൂക്ഷിച്ചു വെച്ചിരുന്നു. തിരിച്ചുവന്നു നോക്കിയപ്പോൾ നമ്പർ ലോക്ക് സ്യൂട്ട് കെയ്സിൽ സൂക്ഷിച്ച 6 പവൻ തൂക്കം വരുന്ന സ്വർണമാല നഷ്ടപ്പെട്ടതായി കണ്ടെത്തി.

മുറിയുടെ ലോക്കിന് കേട് പാടുകൾ സംഭവിച്ചിട്ടില്ല. സിസിടിവി പരിശോധനയിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/265325/a-six-pawan-gold-necklace-from-a-hotel-room-in-kannur-was-reported-stolen-police-have-begun-an-investigation)