---
title: "മാലൂരിൽ അമ്മയെ കൊന്നത് തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ; മരണകാരണം തലക്കേറ്റ ക്ഷതം"
english_title: "Postmortem report says mother was murdered in Malur; cause of death was head injury"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/265228/postmortem-report-says-mother-was-murdered-in-malur-cause-of-death-was-head-injury"
published_at: "2025-01-23T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6791e09b35501_Untitled-2_copy.jpg"
keywords: []
---

# മാലൂരിൽ അമ്മയെ കൊന്നത് തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ; മരണകാരണം തലക്കേറ്റ ക്ഷതം

> **Lead Summary:** മാലൂർ നിട്ടാറമ്പിൽ ചാത്തോത്ത് പറമ്പ് വീട്ടിൽ നിർമല മരിച്ചത് തലക്കേറ്റ ക്ഷതം കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മകൻ സുമേഷ് അമ്മയെ കൊന്നശേഷം തൂങ്ങിമരിച്ചതാണെന്നാണ് പോലിസ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.

## Article Content

മാലൂർ നിട്ടാറമ്പിൽ ചാത്തോത്ത് പറമ്പ് വീട്ടിൽ നിർമല മരിച്ചത് തലക്കേറ്റ ക്ഷതം കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മകൻ സുമേഷ് അമ്മയെ കൊന്നശേഷം തൂങ്ങിമരിച്ചതാണെന്നാണ് പോലിസ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.

പോസ്റ്റുമോർട്ടം റിപ്പോർട്ടും അതു തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. ഇതോടെ കൊലപാതക വകുപ്പു കൂടി പോലീസ് കൂട്ടിച്ചേർത്തു. നേരത്തെ അസ്വാഭാവിക മരണ ത്തിനായിരുന്നു കേസെടുത്തത്. പ്രതി മകൻ തന്നെയാണെന്നാണ് പോലീസ് കരുതുന്നത്.

മറ്റ് സാധ്യതകളും പോലീസ് പരിശോധിക്കു ന്നുണ്ടെന്ന് പേരാവൂർ ഡിവൈ.എസ്‌.പി. കെ.വി.പ്രമോദ് പറഞ്ഞു. ചൊവ്വാഴ്ചയാണ് അമ്മയെയും മകനെയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്.

മദ്യലഹരിയിലാണ് കൊല പാതകം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. അയൽവാസികളുടെയും വിടിന് സമീപത്തെ ബന്ധുക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.

വിരലടയാളവും പോലീസ് ശേഖരിച്ചിട്ടുണ്ട്. പേരാവൂർ ഡിവൈ.എസ്.പി. കെ.വി. പ്രമോദൻ്റെ മേൽനോട്ടത്തിൽ മാലൂർ പോലീസ് ഇൻസ്പെക്ടർ സജിത്ത്, എസ്.ഐ.മാരായ ശശിധരൻ, വിനയൻ എന്നിവരുടെ നേതൃത്വ ത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/265228/postmortem-report-says-mother-was-murdered-in-malur-cause-of-death-was-head-injury)